മെ​ഡി​ക്ക​ല്‍ കോ​ള​ജ് പേ ​വാ​ര്‍​ഡ് കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി രോ​ഗി മ​രി​ച്ചു
Sunday, December 8, 2019 1:58 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ആ​ശു​പ​ത്രി​യി​ലെ കെ​എ​ച്ച്ആ​ര്‍​ഡ​ബ്ല്യു​എ​സ് പേ ​വാ​ര്‍​ഡ് കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു ചാ​ടി രോ​ഗി മ​രി​ച്ചു. ശ്രീ​കാ​ര്യം ക​ല്ല​മ്പ​ള്ളി ശ്രു​തി ഭ​വ​നി​ല്‍ എം. ​ജോ​ര്‍​ജ് (55) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ രാ​വി​ലെ 6.30ന് ​കൂ​ട്ടി​രി​പ്പു​കാ​ര​നാ​യ ഹോം ​ന​ഴ്സ് ര​ക്ത​പ​രി​ശോ​ധ​നാ ഫ​ലം വാ​ങ്ങാ​ന്‍ പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ ചാ​ടി​യ​തെ​ന്ന് മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് പ​റ​ഞ്ഞു.​മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തു.