പെ​രി​ങ്ങ​മ്മ​ല​യി​ലെ സ്ഫോ​ട​ക വ​സ്തു ഫാ​ക്ട​റി​ക്കെ​തി​രേ പരിസ്ഥിതി പ്രവർത്തകർ
Wednesday, December 11, 2019 12:58 AM IST
പാ​ലോ​ട്: ജൈ​വ വൈ​വി​ധ്യ ക​ല​വ​റ​യാ​യ പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ ഇ​ല​വു പാ​ലം വാ​ർ​ഡി​ലെ മ​ണ​ലി ച​തു​പ്പി​ൽ സ്ഫോ​ട​ക വ​സ്തു നി​ർ​മാ​ണ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രെ പ​ശ്ചി​മ ഘ​ട്ട ജൈ​വ ക​ല​വ​റ പ​രി​പാ​ല​ന സ​മി​തി (ഡ​ബ്ള്യു​എ​ച്ച്സി​എ​ഫ്) നി​വേ​ദ​നം ന​ൽ​കി . പെ​രി​ങ്ങ​മ്മ​ല ജി​ല്ലാ കൃ​ഷി തോ​ട്ട​ത്തി​ൽ മാ​ലി​ന്യ പ്ലാ​ൻ​റ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പെ​ട്ട് വി​വാ​ദം ന​ട​ക്കു​മ്പോ​ഴാ​ണ് ഈ ​പ​ദ്ധ​തി​ക്കാ​യി നി​ല​വി​ലെ ഉ​ട​മ​ക​ൾ ഭൂ​മി വാ​ങ്ങു​ന്ന​ത്.

മാ​ലി​ന്യ പ്ലാ​ന്‍റി​നൊ​പ്പം ക​ട​ത്തി കൊ​ണ്ടു​വ​രാ​ൻ ഉ​ദ്ദേ​ശി​ച്ച പ​ദ്ധ​തി​യാ​ണ് ഇ​ത്. അ​ന്നു മു​ത​ൽ ഇ​വ​ർ വി​വി​ധ അ​നു​മ​തി​ക​ൾ ര​ഹ​സ്യ​മാ​യി ശേ​ഖ​രി​ച്ചു വ​ന്നു. മാ​ലി​ന്യ പ്ലാ​ന്‍റ് സ​മ​രം കൊ​ടു​മ്പി​രി കൊ​ണ്ട​പ്പോ​ൾ നി​ർ​ത്തി​വ​ച്ചി​രു​ന്ന പ​ദ്ധ​തി ഗ​വ​ൺ​മെ​ന്‍റി​ന്‍റെ പു​തി​യ വ്യ​വ​സാ​യ ന​യ​ത്തി​ലെ ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​പ്പോ​ൾ എ​ല്ലാ ത​ട​സ​ങ്ങ​ളും നീ​ക്കി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​വ​സാ​ന​മാ​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ കെ​ട്ടി​ട നി​ർ​മ്മാ​ണ പെ​ർ​മി​റ്റി​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​ത്. പെ​രി​ങ്ങ​മ്മ​ല വി​ല്ലേ​ജ് രേ​ഖ​ക​ളി​ൽ നി​ല​മാ​യാ​ണ് 25290 ന​മ്പ​ർ ത​ണ്ട പേ​രി​ലു​ള്ള ഈ ​ഭൂ​മി രേ​ഖ​പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 4410 ആ​ണ് സ​ർ​വ്വേ ന​മ്പ​ർ. ആ​കെ വി​സ്തൃ​തി 8.26 ഏ​ക്ക​ർ. നാ​ലു​പാ​ടും വ​ന​മാ​ണ് വ​ന​ത്തി​നു​ള്ളി​ലൂ​ടെ 2.5 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ണ് ഇ​വി​ടെ എ​ത്തു​ക.

ഈ ​ച​തു​പ്പി​ൽ വേ​റെ​യാ​ർ​ക്കും ഭൂ​മി​യി​ല്ല. ഈ ​വ​സ്തു​വി​ൽ ജ​ന​വാ​സ​വു​മി​ല്ല. എ​പ്പോ​ഴും വ​ന്യ ജീ​വി​ക​ളു​ടെ വി​ഹാ​ര കേ​ന്ദ്രം . അ​പൂ​ർ​വ സ​സ്യ​ജ​ന്തു​ക്ക​ളാ​ൽ സ​മൃ​ദ്ധം. തൊ​ട്ട​ടു​ത്ത സെ​റ്റി​ൽ​മെ​ന്‍റു​ക​ളി​ലാ​യി ആ​യി​ര​ക​ണ​ക്കി​ന് ആ​ദി​വാ​സി​ക​ളും പു​റ​മേ മ​റ്റു​ള്ള​വ​രു​മു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ ക​ണ​ക്കി​ൽ ഇ​ത് വ​ന​ത്തി​ന​ക​ത്തെ തു​രു​ത്ത് മാ​ത്രം.

ഭ​ക്ഷ്യ ക്ഷാ​മ​കാ​ല​ത്ത് സ​ർ​ക്കാ​ർ നെ​ൽ​കൃ​ഷി​ക്ക് ന​ൽ​കി​യ ഭൂ​മി​യി​ൽ പ​തി​യേ നെ​ൽ കൃ​ഷി ഒ​ഴി​വാ​ക്കി ക​ര​യാ​ക്കി മാ​റ്റു​ക​യും മ​റ്റു വി​ള​ക​ൾ കൃ​ഷി​ക​ൾ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ശ​ല്യം കാ​ര​ണം പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​രി​ശി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ഫാം ആ​രം​ഭി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​വി​ട​ത്തെ വ​ന്യ ജീ​വി സാ​ന്നി​ദ്ധ്യം ചൂ​ണ്ടി​ക്കാ​ട്ടി വ​നം വ​കു​പ്പ് ത​ട​സ​പെ​ടു​ത്തി​യി​രു​ന്നു. സ​മീ​പ കാ​ല​ത്ത് സോ​ളാ​ർ വൈ​ദ്യു​തി വേ​ലി സ്ഥാ​പി​ച്ച് റ​ബ്ബ​ർ കൃ​ഷി ചെ​യ്യാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

ഇ​പ്പോ​ൾ ഇ​തും ഒ​ഴി​വാ​ക്കി വ്യ​വ​സാ​യ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും അ​തീ​വ പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​മാ​യി (ഇ​എ​ഫ്എ​ൽ) ഗാ​ഡ്ഗി​ൽ ക​മ്മീ​ഷ​നും ക​സ്തൂ​രി രം​ഗ​ൻ ക​മ്മീ​ഷ​നും ക​ണ്ടെ​ത്തി​യ​തും, റെ​ഡ് കാ​റ്റ​ഗ​റി വ്യ​വ​സാ​യ​ങ്ങ​ൾ പാ​ടി​ല്ലാ​ത്ത​തും, വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട​തു​മാ​യ ഈ ​വ​സ്തു വ​നം വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് സം​ര​ക്ഷി​ത വ​ന​ഭൂ​മി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ടാണ് സാ​ലി പാ​ലോ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ൽ​കിയത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക​ളും ന​ൽ​കി. നി​സാ​ർ മു​ഹ​മ്മ​ദ് സു​ൽ​ഫി, സ​ലീം പ​ള്ളി വി​ള, മൈ​ല​ക്കു​ന്ന് ര​വി, പെ​രി​ങ്ങ​മ്മ​ല അ​ജി​ത്, താ​ന്നി​മൂ​ട് ഇ​ല്യാ​സ് കു​ഞ്ഞ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .