ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​പ്പി​ച്ച റി​സോ​ർ​ട്ട് അ​ട​ച്ചു​പൂ​ട്ടാ​ൻ വി​ഴി​ഞ്ഞം പോ​ലീ​സ് നി​ർ​ദേ​ശം
Wednesday, December 11, 2019 12:58 AM IST
വി​ഴി​ഞ്ഞം: നി​ല​വി​ൽ യാ​തൊ​രു അ​നു​മ​തി​യോ ലൈ​സ​ൻ​സോ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ റി​സോ​ർ​ട്ട് അ​ട​ച്ചു​പൂ​ട്ടാ​ൻ വി​ഴി​ഞ്ഞം പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി. മു​ക്കോ​ല നെ​ല്ലി​ക്കു​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​പോ​വ​ൻ എ​ന്ന റി​സോ​ർ​ട്ടി​നാ​ണ് വി​ഴി​ഞ്ഞം സിഐ പ്ര​വീ​ൺ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത മേ​ഖ​ല​യി​ലാ​ണ് റി​സോ​ർ​ട്ട് സ്ഥി​തി ചെ​യ്യു​ന്ന​ത്.

അ​തു​കൊ​ണ്ട് ത​ന്നെ ന​ഗ​ര​സ​ഭ ഇ​തി​ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല.​അ​ന​ധി​കൃ​ത​മാ​യി റി​സോ​ർ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വി​ഴി​ഞ്ഞം സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും അ​ട​ക്കം അ​ഞ്ച് ജ​ർ​മ​ൻ സ്വ​ദേ​ശി​ക​ൾ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.

ഇ​വ​രെ എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​വി​ടെ നി​ന്നും മ​റ്റു ഹോ​ട്ട​ലു​ക​ളി​ലേ​ക് മാ​റ്റി റി​സോ​ർ​ട്ട് പൂ​ട്ടി റി​പ്പോ​ർ​ട് ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പോ​ലീ​സ് മ​ട​ങ്ങി​യ​ത്. ഒ​രാ​ൾ​ക്ക് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ഗ​ര​സ​ഭ ന​ൽ​കി​യ മ​റു​പ​ടി​ലാ​ണ് റി​സോ​ർ​ട്ടി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന​റി​ഞ്ഞ​ത് .ഇ​തേ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ റി​സോ​ർ​ട്ട് പ്ര​വ​ർ​ത്ത​നം നി​ർ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.