ഓർമിക്കാൻ
Wednesday, December 11, 2019 1:31 AM IST
കെ​യ​ര്‍ പ്രൊ​വൈ​ഡ​ര്‍,
ന​ഴ്‌​സ് ഒ​ഴി​വ്
ക​ണ്ണൂ​ർ: സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​നു കീ​ഴി​ല്‍ അ​ഴീ​ക്കോ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ​വ.​വൃ​ദ്ധ​സ​ദ​ന​ത്തി​ല്‍ ന​ഴ്‌​സ്, കെ​യ​ര്‍ പ്രൊ​വൈ​ഡ​ര്‍ എ​ന്നീ ത​സ്തി​ക​ക​ളി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. ന​ഴ്‌​സ് ത​സ്തി​ക​യ്ക്ക് ഡി​പ്ലോ​മ/​ഡി​ഗ്രി-​ഇ​ന്‍-​ജ​ന​റ​ല്‍ ന​ഴ്‌​സിം​ഗും കെ​യ​ര്‍ പ്രൊ​വൈ​ഡ​ര്‍ ത​സ്തി​ക​യ്ക്ക് എ​ട്ടാം ക്ലാ​സു​മാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 21 ന് ​രാ​വി​ലെ 11ന് ​അ​ഴീ​ക്കോ​ട് ഗ​വ.​വൃ​ദ്ധ​സ​ദ​നം ഓ​ഫീ​സി​ല്‍ ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​ക്ക് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, വ​യ​സ്, പ്ര​വൃ​ത്തി പ​രി​ച​യം തു​ട​ങ്ങി​യ​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ അ​സ​ലും പ​ക​ര്‍​പ്പും ആ​ധാ​ര്‍ കാ​ര്‍​ഡും സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0497 2771300.
സ്‌​പെ​ഷല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ടീ​ച്ച​ര്‍ നി​യ​മ​നം
ക​ണ്ണൂ​ർ: ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ല്‍ ഒ​ഴി​വു​ള്ള സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ടീ​ച്ച​ര്‍ ത​സ്തി​ക​യി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് 17 ന് ​ഉ​ച്ച​യ്ക്ക് 12ന് ​ജി​ല്ലാ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ന് പ​ങ്കെ​ടു​ക്കാം. യോ​ഗ്യ​ത: സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ബി​എ​ഡ് ഫോ​ണ്‍: 0497 2711726.
വൈ​ദ്യു​തി മു​ട​ങ്ങും
കു​ഞ്ഞി​മം​ഗ​ലം വൈ​ദ്യു​ത സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ ക​ല്ലം​വ​ള്ളി, ഏ​ഴി​ലോ​ട്, തെ​ക്കേ കോ​ള​നി, പു​റ​ച്ചേ​രി, പു​റ​ച്ചേ​രി കോ​ള​നി, പു​റ​ച്ചേ​രി കോ​ട്ട, അ​റ​ത്തി​ല്‍ പ​റ​മ്പ്, റീ​ച്ച്, പ​ട്ടേ​രി​ച്ചാ​ല്‍ റോ​ഡ് ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ച​ക്ക​ര​ക്ക​ല്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ പ​ന​യ​ത്താം​പ​റ​മ്പ്, വെ​സ്റ്റേ​ണ്‍ ഫു​ഡ്, ശ്രീ​ശ​ക്തി, പ​റ​മ്പു​ക്ക​രി ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
എ​ച്ച്ആ​ര്‍​ഡി അ​റ്റ​സ്റ്റേ​ഷ​ന്‍
ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് നോ​ര്‍​ക്ക റൂ​ട്ട്‌​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഓ​ത​ന്‍റി​ക്കേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന എ​ച്ച്ആ​ര്‍​ഡി അ​റ്റ​സ്റ്റേ​ഷ​ന്‍ പൊ​തു​ജ​ന സൗ​ക​ര്യാ​ര്‍​ഥം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ 17 ന് ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ 12.30 വ​രെ ന​ട​ത്തും. അ​റ്റ​സ്റ്റേ​ഷ​ന് എ​ത്തു​ന്ന​വ​ര്‍ ഓ​ണ്‍​ലൈ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​തി​ല്‍ നി​ന്നും എ​ടു​ത്ത പ്രി​ന്‍റ​ഡ് അ​പേ​ക്ഷ​യു​മാ​യി വ​ര​ണം. അ​പേ​ക്ഷ​യി​ല്‍ ഓ​ഫീ​സ് ക​ണ്ണൂ​ര്‍ എ​ന്നും തീ​യ​തി 17/12/19 എ​ന്നും ആ​യി​രി​ക്ക​ണം. (സൈ​റ്റ് അ​ഡ്ര​സ്: (202.88.244.146:8084/norka/ അ​ല്ലെ​ങ്കി​ല്‍ norkaroots.org ല്‍ Certificate Attestation). ​ഫോ​ണ്‍ 04972765310, 04952304885.
ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍
ക​ണ്ണൂ​ർ: 2014 ഏ​പ്രി​ല്‍ ഒ​ന്നി​നു​ശേ​ഷം നി​കു​തി അ​ട​ച്ചി​ട്ടി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി പ്ര​കാ​രം 31 വ​രെ നി​കു​തി അ​ട​യ്ക്കാം. പൊ​ളി​ച്ചു​മാ​റ്റി​യ വാ​ഹ​ന​ങ്ങ​ള്‍, വി​വ​രം ല​ഭ്യ​മ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ഉ​ട​മ​ക​ള്‍​ക്കും സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.