ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ പ​ന്നി​ഫാ​മു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന്
Wednesday, December 11, 2019 1:31 AM IST
ഇ​രി​ട്ടി: അ​യ്യ​ങ്കു​ന്ന്‌ പ​ഞ്ചാ​യ​ത്തി​ൽ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ പ​ന്നി ഫാ​മു​ക​ളും അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ബി​ജെ​പി അ​യ്യ​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ലി​നീ​ക​ര​ണ പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ കാ​ണാ​ൻ ക​ണ്ണി​ല്ലാ​ത്ത ഫാ​മു​ട​മ​ക​ൾ​ക്ക് പ​ണം ഉ​ണ്ടാ​ക്കു​ക എ​ന്ന ഒ​റ്റ ല​ക്ഷ്യം മാ​ത്ര​മേ ഉ​ള്ളൂ. ഒ​രു ഭാ​ഗ​ത്ത് പ​ന്നി​ഫാ​മു​ക​ളെ എ​തി​ർ​ക്കു​ക​യും മ​റു​ഭാ​ഗ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ലെ പ​ന്നി ഫാ​മു​ക​ൾ​ക്ക​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന സി​പി​എം നി​ല​പാ​ട് അ​പ​ഹാ​സ്യ​മാ​ണ്. വാ​ണി​യ​പ്പാ​റ​യി​ൽ അ​ന​ധി​കൃ​ത ഫാ​മി​ന്‍റെ പേ​രി​ൽ സം​ഘ​ർ​ഷം സൃ​ഷ്ടി​ച്ചു രാ​ഷ്ട്രീ​യ ലാ​ഭം കൊ​യ്യാ​നു​ള്ള സി​പി​എം ശ്ര​മം ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ കാ​രി​ക്കാ​നാ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. സു​രേ​ഷ്, എവ​ൺ ജോ​സ്, ജി​നു ക​റു​ക​ത്ത​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.