പ്ര​ക​ട​ന​ത്തി​നി​ടെ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ബ​സ് ത​ട​ഞ്ഞ് ക​ണ്ട​ക്‌​ട​റെ മ​ർ​ദി​ച്ചു
Wednesday, December 11, 2019 1:34 AM IST
ത​ളി​പ്പ​റ​മ്പ്: പ്ര​ക​ട​നം ന​ട​ത്തി​യ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ക​ണ്ട​ക‌്ട​റെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ​സ് ജീ​വ​ന​ക്കാ​ർ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി​യ​തോ​ടെ ജ​നം വ​ല​ഞ്ഞു. മ​ർ‌​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ബ​സ് ക​ണ്ട​ക്‌​ട​ർ പെ​ര​ള​ശേ​രി​യി​ലെ ഒ​ത​യേ​നി​ച്ചാ​ലി​ൽ അ​ർ​ജു​ൻ ബാ​ബു​വി​നെ (23) ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11.15നാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പൗ​ര​ത്വ ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ക​ട​നം ന​ട​ത്തി​യ എ​സ്‌​ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ ത​ളി​പ്പ​റ​മ്പ് ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​കാ​ൻ പു​റ​ത്തേ​ക്കി​റ​ങ്ങി​യ മാ​ധ​വി ബ​സ് ത​ട​യു​ക​യാ​യി​രു​ന്നു. ഈ​സ​മ​യം പ്ര​ക​ട​ന​ത്തി​ന്‍റെ ഫോ​ട്ടോ​യെ​ടു​ത്ത ക​ണ്ട​ക്‌​ട​ർ അ​ർ​ജു​ൻ ബാ​ബു​വി​നെ പ്ര​വ​ർ​ത്ത​ക​ർ ബ​സി​ൽ​നി​ന്ന് വ​ലി​ച്ചു​പു​റ​ത്തി​ട്ട് മ​ർ​ദി​ച്ചു. വാ​യി​ൽ​നി​ന്നും മൂ​ക്കി​ൽ​നി​ന്നും ര​ക്തം വാ​ർ​ന്ന് റോ​ഡി​ൽ വീ​ണ ഇ​യാ​ളെ ബ​സ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.
ക​ണ്ട​ക്‌​ട​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​തോ​ടെ മ​റ്റു ബ​സ് ജീ​വ​ന​ക്കാ​രും സ​ർ​വീ​സ് നി​ർ​ത്തി. ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ലും ദേ​ശീ​യ​പാ​ത​യി​ലു​മാ​യി നി​ർ​ത്തി​യി​ട്ട​തോ​ടെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഇ​തി​നി​ടെ ബ​സ് ജീ​വ​ന​ക്കാ​രും എ​സ്ഡി​പി​ഐ​ക്കാ​രും ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തി. കെ​എ​സ്ആ​ർ​ടി​സി ഒ​ഴി​കെ​യു​ള്ള മ​റ്റു ബ​സു​ക​ളെ​ല്ലാം സ​ർ​വീ​സ് നി​ർ​ത്തി​യ​തോ​ടെ ബ​സ്‌​സ്റ്റാ​ൻ​ഡും പ​രി​സ​ര​ങ്ങ​ളും യാ​ത്ര​ക്കാ​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞു. ബ​സ് സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ൽ അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ​യ്ക്ക് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് പോ​ലീ​സ് മു​ൻ​കൈ​യെ​ടു​ത്ത് ന​ട​ത്തി​യ ച​ർ​ച്ച​ക​ളെ തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് ബ​സ് സ​മ​രം അ​വ​സാ​നി​ച്ച​ത്.
സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി, ബി​എം​എ​സ്, എ​ഐ​ടി​യു​സി, എ​സ്ടി​യു എ​ന്നീ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് മി​ന്ന​ൽ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ്ര​തി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​പ​ക്ഷം വീ​ണ്ടും സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്ന് നേ​താ​ക്ക​ളാ​യ കെ. ​ജ​യ​രാ​ജ​നും പി.​വി. പ​ത്മ​നാ​ഭ​നും പ​റ​ഞ്ഞു.