നി​ർ​മാ​ണ​ത്തി​നി​റ​ക്കി​യ മ​ണ​ൽകൂ​ന അ​പ​ക​ടം​വ​രു​ത്തു​ന്നു
Thursday, December 12, 2019 12:20 AM IST
ആ​റ്റി​ങ്ങ​ൽ: നി​ർ​മാ​ണ​ത്തി​നി​റ​ക്കി​യ മ​ണ​ൽ കൂ​ന അ​പ​ക​ടം​വ​രു​ത്തു​ന്നു. ആ​റ്റി​ങ്ങ​ൽ പ്രൈ​വ​റ്റ് ബ​സ്റ്റാ​ൻ​രി​ലാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​റ​ക്കി​യ മ​ണ​ൽ കൂ​ന അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്‌​ച​യി​ലാ​ണ് മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. നാ​ട്ടു​കാ​രു​ടെ​യും സ്വാ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ​യും നി​ര​ന്ത​ര​മാ​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​രി​ച്ച​ത്.

സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ കു​ഴി​ക​ളി​ൽ യാ​ത്ര​ക്കാ​ർ വീ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ഇ​വി​ടെ പ​തി​വാ​യി​രു​ന്നു. അ​തോ​ടൊ​പ്പം ബ​സ്സും ഇ​ത്ത​രം കു​ഴി​ക​ളി​ൽ വീ​ഴു​ന്ന​ത് മൂ​ലം കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തും നി​ര​ന്ത​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ പ​തി​വ് കു​ഴി​യ​ട​ക്ക​ൽ ന​ട​പ​ടി​ക​ൾ മാ​റ്റി​വ​ച്ചാ​ണ് അ​ധി​കൃ​ത​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​വീ​ക​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്. ന​വീ​ക​ര​ണം മൂ​ലം ആ​റ്റി​ങ്ങ​ലി​ന് വ​ലി​യൊ​രു ഗ​താ​ഗ​ത​ക്കു​രു​ക്ക് സ​മ്മാ​നി​ച്ചെ​ങ്കി​ലും ബ​സ് സ്റ്റാ​ൻ​ഡ് വൃ​ത്തി​യാ​യ ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു യാ​ത്ര​ക്കാ​രും, ബ​സ് ജീ​വ​ന​ക്കാ​രും. എ​ന്നാ​ൽ ഇ​പ്പോ​ൾ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​റ​ക്കി​യ മ​ണ​ൽ​ക്കൂ​ന​യാ​ണ് യാ​ത്ര​ക്കാ​ർ​ക്കും ബ​സ്‌​ജീ​വ​ന​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ൾ ഇ​തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ന്പോ​ഴു​ണ്ടാ​കു​ന്ന പൊ​ടി​യാ​ണ് യാ​ത്ര​ക്ക​രെ വ​ല​യ്ക്കു​ന്ന​ത്, കൂ​ടാ​തെ ഒ​ന്നി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ ഡ്രൈ​വ​ർ​മാ​ർ​ക്കും ഇ​തൊ​രു ശ​ല്യ​മാ​കു​ന്നു. ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​നു​ള്ളി​ലേ​ക്ക് ക​യ​റി​വ​രു​മ്പോ​ൾ യാ​ത്ര​ക്കാ​ർ പെ​ട്ടെ​ന്ന് മാ​റു​മ്പോ​ഴും ഈ ​മ​ൺ​കൂ​ന വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ത​ന്നെ ക്ഷ​ണി​ച്ചു​വ​രു​ത്തും. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ വ​ന്നു​പോ​കു​ന്ന ബസ് ​സ്റ്റാ​ൻഡിൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന് മു​ന്നേ ഇ​തി​നൊ​രു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും, ബ​സ് ജീ​വ​ന​ക്കാ​രു​ടെ​യും ആ​വ​ശ്യം.