തൊ​ഴി​ല്‍ ര​ഹി​ത വേ​ത​നം ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ മാ​ത്രം
Friday, December 13, 2019 12:50 AM IST
വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ല്‍ ര​ഹി​ത വേ​ത​നം ഇ​നി മു​ത​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ. ഇ​തി​നാ​യി ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ആ​ധാ​ര്‍ ബാ​ങ്കു​മാ​യി ലി​ങ്കു​ചെ​യ്ത​തി​ന്‍റെ പ​ക​ര്‍​പ്പ്, റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ്, ടി​സി, എം​പ്ലോ​യ്‌​മെ​ന്‍റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​ര്‍​ഡ്, എ​സ്എ​സ്എ​ല്‍​സി ബു​ക്ക്, വേ​ത​നം പ​റ്റു​ന്ന റോ​ള്‍ ന​മ്പ​ര്‍ അ​ട​ങ്ങു​ന്ന കാ​ര്‍​ഡ്, എ​ന്നി​വ​യു​ടെ അ​സ​ലും പ​ക​ര്‍​പ്പു​മാ​യി ഈ ​മാ​സം 16,17 ,18 തീ​യ​തി​ക​യി​ല്‍ കു​ന്ന​ത്തു​കാ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.