പാ​ലോ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു​കോ​ടി​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ
Friday, December 13, 2019 12:50 AM IST
പാ​ലോ​ട്: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്നു. ആ​ദി​വാ​സി​മേ​ഖ​ല​യ്ക്ക് ഏ​ക ആ​ശ്ര​യ​മാ​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നാ​യി ത്രി​ത​ല പ​ഞ്ചാ​യ​ത്ത്‌ ചെ​ല​വ​ഴി​ക്കു​ന്ന​ത് ഏ​ക​ദേ​ശം ര​ണ്ട് കോ​ടി രൂ​പ​യാ​ണ്. ഇ​തി​ൽ പാ​ലി​യേ​റ്റി​വ് കെ​യ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന​ത്തി​നാ​യു​ള്ള കെ​ട്ടി​ടം ഉ​ട​ൻ ത​ന്നെ രോ​ഗി​ക​ൾ​ക്കാ​യി തു​റ​ന്ന് കൊ​ടു​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

കൂ​ടാ​തെ ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ആ​ത്മ​ഹ​ത്യ​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടി​ൽ നി​ന്നും ഡി ​അ​ഡി​ക്‌​ഷ​ൻ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ലേ​ക്കാ​യി 38 ല​ക്ഷം രൂ​പ​യു​ടെ പ്രൊ​ജ​ക്ട് അ​നു​വ​ദി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി 30 ല​ക്ഷം രൂ​പ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ത്തി​നാ​യി ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ​യും മ​രാ​മ​ത്തു ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.
ഈ ​വി​ഭാ​ഗം ചി​കി​ത്സ​ക്കാ​യി തി​ങ്ക​ൾ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ഫീ​മെ​യി​ൽ വാ​ർ​ഡി​നോ​ട് അ​നു​ബ​ന്ധി​ച്ചു കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ലി​ഫ്റ്റ് സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നു​ൾ​പ്പ​ടെ 50 ല​ക്ഷം രൂ​പ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ നി​ന്നും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ലേ​ക്കാ​യി ഏ​റ്റ​വും മി​ക​ച്ച ബ​യോ ഗ്യാ​സ് പ്ലാ​ന്‍റും ഈ ​ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ച് സ്ഥി​രം ഡോ​ക്ട​ർ​മാ​രും, രാ​ത്രി ചി​കി​ത്സ​ക്കാ​യി ര​ണ്ട് എ​ൻ​ആ​ർ​എ​ച്ച്എം നി​യ​മി​ച്ചി​ട്ടു​ള്ള ഡോ​ക്ട​റു​മാ​ർ ഉ​ൾ​പ്പ​ടെ ആ​കെ ഏ​ഴ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ണ്.