പി. ​കെ. സൗ​മ്യ​യ്ക്ക് കൃ​ഷി വ​കു​പ്പി​ന്‍റെ പു​ര​സ്കാ​രം
Friday, December 13, 2019 12:50 AM IST
വി​തു​ര: ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യ കൃ​ഷി ഓ​ഫീ​സ​ർ പി. ​കെ. സൗ​മ്യ​യ്ക്ക് കൃ​ഷി വ​കു​പ്പി​ന്‍റെ ജി​ല്ലാ​ത​ല പു​ര​സ്കാ​രം. ജി​ല്ല​യി​ലെ കാ​ർ​ഷി​ക വി​ഞ്ജാ​പ​ന രം​ഗ​ത്ത് മി​ക​വ് കാ​ഴ്ച​വ​ച്ച ഏ​റ്റ​വും മി​ക​ച്ച കൃ​ഷി ഓ​ഫീ​സ​ർ​ക്കു​ള്ള ഒ​ന്നാം സ്ഥാ​ന​മാ​ണ് ഉ​ഴ​മ​ല​യ്ക്ക​ൽ കൃ​ഷി ഓ​ഫീ​സ​ർ പി. ​കെ. സൗ​മ്യ​യെ തേ​ടി​യെ​ത്തി​യ​ത്. കാ​ർ​ഷി​ക പ​ദ്ധ​തി​ക​ളെ ക​ർ​ഷ​ക സൗ​ഹൃ​ദ​മാ​ക്കി മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കി​യ സ​മ​ഗ്ര​മാ​റ്റ​മാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​ക്കി​യ​ത്.

കൃ​ഷി​വ​കു​പ്പി​ന്‍റെ നാ​ളി​കേ​ര വി​ക​സ​ന പ​ദ്ധ​തി​യാ​യ 'കേ​ര​ഗ്രാ​മം' പ​ദ്ധ​തി ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി പ​ഞ്ചാ​യ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​ക​യാ​ണ്. ഉ​ഴ​മ​ല​യ്ക്ക​ൽ കു​ര്യാ​ത്തി​യി​ൽ പ​ത്രോ​സി​ന്‍റെ​യും കൗ​സ​ല്യ​യു​ടേ​യും മ​ക​ളും ടെ​ക്നോ​പാ​ർ​ക്ക് എ​ൻ​ജി​നി​യ​ർ ഷൈ​ജു​വി​ന്‍റെ ഭാ​ര്യ​യു​മാ​ണ് പി. ​കെ. സൗ​മ്യ.