ക​ർ​ഷ​ക​ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം
Friday, December 13, 2019 12:54 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം ജ​നു​വ​രി 19 മു​ത​ൽ 23 വ​രെ വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. മു​ര​ളി അ​ധ്യ​ക്ഷ​നാ​യി. 250 അം​ഗ ക​മ്മി​റ്റി​യേ​യും ഭാ​ര​വാ​ഹി​ക​ളാ​യി ഡി. ​കെ. മു​ര​ളി എം​എ​ൽ​എ -ചെ​യ​ർ​മാ​ൻ, ഇ. ​എ. സ​ലിം -ജ​ന​റ​ൽ ക​ൺ​വീ​ന​ർ തു​ട​ങ്ങി​യ​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.