മ​യ​ക്കു​മ​രു​ന്ന് കേ​സ്: യു​വാ​വി​ന് പ​ത്തു വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും
Saturday, December 14, 2019 12:26 AM IST
തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​ന് പ​ത്തു വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. ക​ർ​ണാ​ട​ക സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​ബർ (26 )നെ​യാ​ണ് നാ​ലാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ഷി​ജു ഷെ​യ്ക്ക് ശി​ക്ഷി​ച്ച​ത്.​
ന​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ് നി​യ​മ​ത്തി​ലെ 20 (ബി ),​ര​ണ്ട് (സി),29 ​എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ശി​ക്ഷ.
2018 ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ലോ​ക മാ​ർ​ക്ക​റ്റി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യ്ക്ക് വി​റ്റ​ഴി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് ഇ​ന​ത്തി​ൽ​പ്പെ​ട്ട എം​ഡി​എം​എ എ​ന്ന അ​ധി​മാ​ര​ക​മാ​യ മ​യ​ക്കു​മ​രു​ന്ന് ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്നും കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​ത്. ജി​ല്ല​യി​ലെ സ്കൂ​ൾ,കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​തി​ക​ൾ മ​യ​ക്കു​മ​രു​ന്നു​മാ​യി കേ​ര​ള​ത്തി​ൽ എ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് കേ​സ്.​മു​ഹ​മ്മ​ദ് ജാ​ബ്ബ​ർ കോ​ട​തി ജാ​മ്യം ഹ​ർ​ജി ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ഇ​പ്പോ​ഴും ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.2019 മാ​ർ​ച്ച് 25 നാ​ണ് പോ​ലീ​സി​ന്‍റെ ന​ർ​ക്കോ​ട്ടി​ക് വി​ഭാ​ഗം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.​പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വെ​മ്പാ​യം എ.​എ.​ഹ​ക്കിം ഹ​ജ​രാ​യി.