ക​ലാ,കാ​യി​ക , സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി
Sunday, December 15, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ണ്ട​ൻ​കോ​ട് സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ലാ,കാ​യി​ക ,സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മോ​ൺ. വി​ൻ​സ​ന്‍റ് കെ.​പീ​റ്റ​ർ നി​ർ​വ​ഹി​ച്ചു.​
ഗി​ൽ​ഡ് രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഡി.​ആ​ർ.​ജോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഫാ.​ജോ​യ് സാ​ബു ,ഗി​ൽ​ഡ് സെ​ക്ര​ട്ട​റി കോ​ൺ​ക്ലി​ൻ ജി​മ്മി ജോ​ൺ ,ബി​ന്നി ബി​സോ​ൾ ,യേ​ശു​ദാ​സ​ൻ , സ​ജി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.