ജ​ല​സാ​ക്ഷ​ര​ത: ജ​ല അ​സം​ബ്ലി സം​ഘ​ടി​പ്പി​ച്ചു
Sunday, December 15, 2019 12:35 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന ജ​ന​കീ​യ ജ​ല സം​ര​ക്ഷ​ണ പ​രി​പാ​ല​ന പ​രി​പാ​ടി​യാ​യ വ​റ്റാ​ത്ത ഉ​റ​വ​ക്കാ​യി ജ​ല​സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദ്യ വി​ദ്യാ​ർ​ഥി ജ​ല അ​സം​ബ്ലി സം​ഘ​ടി​പ്പി​ച്ചു. നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്താ​ണ് 150 വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് വി​ദ്യാ​ർ​ഥി ജ​ല അ​സം​ബ്ലി സം​ഘ​ടി​പ്പി​ച്ച​ത്. സ​ഭ​യു​ടെ ആ​ദ്യ സെ​ഷ​നാ​യ ന​യ​പ്ര​ഖ്യാ​പ​നം കാ​ട്ടാ​ക്ക​ട എം​എ​ൽ​എ ഐ.​ബി സ​തീ​ഷ് നി​ർ​വ​ഹി​ച്ചു കൊ​ണ്ടാ​ണ കു​ട്ടി അ​സം​ബ്ലി ആ​രം​ഭി​ച്ച​ത്.
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജ​നാ​ധി​പ​ത്യ​ത്തി​ൻ​റെ ശ്രീ​കോ​വി​ലാ​യ നി​യ​മ​സ​ഭ​യി​ൽ ന​ട​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം ജ​ല​വി​ഭ​വ പ​രി​പാ​ല​ന സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ളു​ടെ ബോ​ധ​വ​ൽ​ക്ക​ര​ണം കൂ​ടി​യാ​ണ് ജ​ല അ​സം​ബ്ലി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ള​വൂ​ർ​ക്ക​ൽ പൊ​റ്റ​യി​ൽ എ​സ്.​പി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10 ന് ​എം​എ​ൽ​എ​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ജ​ല അ​സം​ബ്ലി​യി​ൽ പ്ര​ണ​യാ മോ​ഹ​ൻ സ​ഭാ അ​ധ്യ​ക്ഷ​യാ​യി.