ബൈ​ക്കി​ലെ​ത്തി​യ സം​ഘം വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്നു
Thursday, January 16, 2020 12:00 AM IST
പോ​ത്ത​ൻ​കോ​ട്: ബൈ​ക്കി​ലെ​ത്തി​യ സം​ഘം വീ​ട്ട​മ്മ​യു​ടെ മാ​ല​പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​താ​യി പ​രാ​തി.ശ്രീ​നാ​രാ​യ​ണ​പു​രം മം​ഗ​ല​ത്ത്ന​ട എം.​എം. ഹൗ​സി​ൽ സു​ലോ​ച​ന (69)യു​ടെ ര​ണ്ട​ര പ​വ​നോ​ളം വ​രു​ന്ന മാ​ല​യാ​ണ് ര​ണ്ടു പേ​ര​ട​ങ്ങു​ന്ന സം​ഘം ബൈ​ക്കി​ലെ​ത്തി പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. മാ​ല​യു​ടെ പ​കു​തി ഭാ​ഗം സു​ലോ​ച​ന മോ​ഷ​ണ​സം​ഘ​ത്തി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ 10.45 ഓ​ടെ മം​ഗ​ത്ത്ന​ട ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് സം​ഭ​വം. സു​ലോ​ച​ന വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങ​വേ വാ​വ​റ​യ​മ്പ​ല​ത്ത് നി​ന്നും ശ്രീ​നാ​രാ​യ​ണ​പു​ര​ത്തേ​യ്ക്ക് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്ത ര​ണ്ടം​ഗ​സം​ഘം മാ​ല പൊ​ട്ടി​ച്ച​ത്. പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.