കി​ണ​റ്റി​ൽ വീ​ണ നാ​യ ര​ക്ഷ​ക​നെ "വെ​ള്ളം​ കു​ടിപ്പി​ച്ചു'
Thursday, January 16, 2020 12:04 AM IST
വി​ഴി​ഞ്ഞം: കി​ണ​റ്റി​ൽ വീ​ണ വ​ള​ർ​ത്തു​നാ​യ​യെ ര​ക്ഷി​ച്ച് ക​ര​യി​ൽ ക​യ​റ്റി വീ​ണ്ടും കി​ണ​റ്റി​ലേ​ക്ക് ചാ​ടി​യ നാ​യ ര​ക്ഷ​ക​നെ വെ​ള്ളം കു​ടി​പ്പി​ച്ചു.
നാ​യ​യേയും രക്ഷകനെയും പുറത്തെത്തിക്കാൻ ഒ​ടു​വി​ൽ ഫ​യ​ർ​ഫോ​ഴ്സ് വേ​ണ്ടി വ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കോ​വ​ളം ആ​വാ​ടു​തു​റ​യി​ലാ​ണ് സം​ഭ​വം. ആ ​വാ​ടു​തു​റ മാ​യ​ക്കു​ന്ന് വി​ള​വീ​ട്ടി​ൽ രാ​ജേ​ഷി​ന്‍റെ വ​ള​ർ​ത്തു​നാ​യ​യാ​ണ് വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ​ത്.
എ​ൺ​പ​ത​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ നാ​യ​യെ ക​ര​യ്ക്കെ​ത്തി​ക്കാ​ൻ അ​യ​ൽ​വാ​സി​യാ​യ വാ​ടു​തു​റ വൈ​റ്റ് ഹൗ​സ് വീ​ട്ടി​ൽ ജ​യിം​സ് (65) ശ്ര​മം ന​ട​ത്തി. കി​ണ​റ്റി​നു​ള്ളി​ൽ ഇ​റ​ങ്ങി​യ ഇ​യാ​ൾ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​യ​റി​ൽ നാ​യ​യെ ക​ര​യി​ൽ എ​ത്തി​ച്ചു.
ക​ര​യി​ൽ ക​യ​റി​യ​തോ​ടെ കൂ​ടി നി​ന്ന ആ​ൾ​ക്കാ​രെ ക​ണ്ട നാ​യ വീ​ണ്ടും കി​ണ​റ്റി​ലേ​ക്ക് എ​ടു​ത്ത് ചാ​ടി. നാ​യ ത​ല​യി​ൽ പ​തി​ച്ച് പ​രി​ക്കേ​റ്റ ജ​യിം​സും ഇ​തോ​ടെ അ​വ​ശ​നാ​യി. കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ട​തോ​ടെ നാ​ട്ടു​കാ​ർ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ച്ചു.​വി​ഴി​ഞ്ഞം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​മ​മൂ​ർ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ​ല​യി​ൽ നാ​യ​യെ​യും ര​ക്ഷ​ക​നെ​യും മു​ക​ളി​ൽ എ​ത്തി​ച്ചു.അ​വ​ശ​നാ​യ ജ​യിം​സി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.