ബാ​ല​രാ​മ​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍സ് ഫൊ​റോ​ന ദേ​വാ​ല​യ​ തി​രു​നാ​ളി​ന് നാ​ളെ തു​ട​ക്കം
Thursday, January 16, 2020 12:04 AM IST
ബാ​ല​രാ​മ​പു​രം: ബാ​ല​രാ​മ​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ തീ​ര്‍​ഥാ​ട​ന തി​രു​നാ​ളി​ന് നാ​ളെ തു​ട​ക്ക​മാ​വും. 26 ന് ​സ​മാ​പി​ക്കും.
നാ​ളെ വൈ​കു​ന്നേ​രം 5.30 ന് ​ഇ​ട​വ​ക വി​കാ​രി ഫാ.​ജൂ​ഡി​റ്റ് പ​യ​സ് ലോ​റ​ന്‍​സ് തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും.​തീ​ര്‍​ഥാ​ട​ന ആ​രം​ഭ ദി​വ്യ​ബ​ലി​ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ ചാ​ന്‍​സ​ല​ര്‍ ഡോ.​ജോ​സ് റാ​ഫേ​ല്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. മോ​ണ്‍. ജ​യിം​സ് കു​ലാ​സ് വ​ച​ന സ​ന്ദേ​ശം ന​ല്‍​കും. തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30 മു​ത​ല്‍ ജ​പ​മാ​ല, ലി​റ്റ​നി, ദി​വ്യ​ബ​ലി എ​ന്നി​വ ഉ​ണ്ടാ​വും.
20 ന് ​വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​ക്ക് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ന്‍ ഡോ.​ആ​ര്‍. ക്രി​സ്തു​ദാ​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.25 ന് ​വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ല​ക്ക് തി​രു​വ​ന​ന്ത​പു​രം വി​ശ്വ​പ്ര​കാ​ശം സെ​ൻ​ഡ്ര​ല്‍ സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഡോ.​ഗ്ലാ​ഡി​ന്‍ അ​ല​ക്സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം.​
തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന ദി​ന​ത്തി​ല്‍ വൈ​കു​ന്നേ​രം ആ​റി​ന് നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ലി​ന്‍റെ മു​ഖ്യകാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്ക് സ്നേ​ഹ​വി​രു​ന്ന്.