പ​ല​ഹാ​ര നി​ർ​മാ​ണ​ശാ​ല​യ്ക്ക് തീ​പി​ടി​ച്ചു: ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Thursday, January 16, 2020 12:04 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ പ​ല​ഹാ​ര നി​ർ​മാ​ണ​ശാ​ല​യ്ക്ക് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി​പ​ര​ത്തി. തീ​പി​ടു​ത്ത​ത്തി​ൽ പ​ല​ഹാ​ര നി​ർ​മ​ണ​ശാ​ല​യും, ര​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.​

സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​യ്ക്ക് തീ ​പ​ട​രു​ന്ന​തി​ന് മു​ൻ​പ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നി​ന് വെ​ഞ്ഞാ​റ​മൂ​ട് മാ​രി​യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​രി​യം സു​ലേ​ഖ നി​വാ​സി​ൽ ഇ​ശ​ക്കി രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ല​ഹാ​ര നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.​

നി​ർ​മ​ണ ശാ​ല​യ്ക്കു​ള്ളി​ൽ സാ​ധാ​ര​ണ ത​ങ്ങാ​റു​ള്ള തൊ​ഴി​ലാ​ളി​ക​ൾ പൊ​ങ്ക​ൽ പ്ര​മാ​ണി​ച്ച് നാ​ട്ടി​ൽ പോ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. നി​ർ​മ​ണ ശാ​ല​യ്ക്ക് ഉ​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എ​ണ്ണ​യി​ലും, ക​ശു​വ​ണ്ടി തോ​ടി​ലും വി​റ​കി​ലും തീ ​പ​ട​ർ​ന്ന​തോ​ടെ വ​ൻ അ​ഗ്നി​ഗോ​ള​മാ​യി​മാ​റി​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​സ്ഥ​ല​ത്തു നി​ന്നു വ​ൻ​തോ​തി​ൽ തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം നി​ർ​മാ​ണ ശാ​ല​യു​ടെ നാ​ല് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ​മ്പ് ചെ​യ്ത് ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​യ​ത്. ഇ​തി​നി​ടെ നി​ർ​മാ​ണ​ശാ​ല​യും സ​മീ​പ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

തീപി​ട​ിത്ത​ത്തി​ന്‍റെ കാ​ര​ണ​മ​റി​യി​ല്ല​ന്നും, ഏ​ക​ദേ​ശം ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഉ​ട​മ പ​റ​ഞ്ഞു. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ന​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ നി​ശാ​ന്ത് സു​മേ​ഷ്, സ​ന്തോ​ഷ്, ര​ജി​കു​മാ​ർ, മോ​ഹ​ന​ൻ പി​ള്ള, ശ​ര​ത് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.