അ​മ്മ​ത്തൊ​ട്ടി​ലി​ൽ "ഇ​ർ​ഫാ​ൻ' ക​രി​യ്ക്ക​കം ദു​ര​ന്ത സ്മൃ​തി​ക്കു ആ​ദ​രം
Saturday, January 18, 2020 12:15 AM IST
തി​രു​വ​ന​ന്ത​പു​രം: 2011 ഫെ​ബ്രു​വ​രി 17നു ​ക​രി​യ്ക്ക​കം പാ​ർ​വ​തി പു​ത്ത​നാ​റി​ലേ​ക്ക് സ്കൂ​ൾ വാ​ൻ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു കു​ട്ടി​ക​ൾ മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തി​ന്‍റെയും, നീ​ണ്ട ഏ​ഴു വ​ർ​ഷ​ങ്ങ​ളു​ടെ പോ​രാ​ട്ട​ത്തി​നു ശേ​ഷം മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ ഇ​ർ​ഫാ​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തി​ൽ സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ഹൈ​ടെ​ക് അ​മ്മ​ത്തൊ​ട്ടി​ലി​ൽ മൂ​ന്നു ദി​വ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞ് അ​തി​ഥി​യാ​യെ​ത്തി.
അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞു​പോ​യ കു​ട്ടി​യോ​ടു​ള്ള ഓ​ർ​മ​ക​ളും ക​രി​യ്ക്ക​കം ദു​ര​ന്ത​സ്മൃ​തി നി​ല​നി​ർ​ത്താ​നും പു​തി​യ അ​തി​ഥി​ക്കു ഇ​ർ​ഫാ​ൻ എ​ന്നു പേ​രി​ട്ട​താ​യി സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ൻ-​ചാ​ർ​ജ് പി.​എ​സ്. ഭാ​ര​തി അ​റി​യി​ച്ചു.അ​മ്മ​ത്തൊ​ട്ടി​ലി​ൽ തു​ട​ർ പ​രി​ച​ര​ണ​യ്ക്കാ​യി എ​ത്തി​ച്ച കു​ട്ടി​യെ തൈ​ക്കാ​ട് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ച്ചു. പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണ് കു​ട്ടി.
സം​സ്ഥാ​ന​ത്ത് അ​മ്മ​ത്തൊ​ട്ടി​ൽ സ്ഥാ​പി​ച്ച​തി​നു ശേ​ഷം ല​ഭി​ക്കു​ന്ന 275-ാമ​ത്തെ കു​ട്ടി​യാ​ണ് ഇ​ർ​ഫാ​ൻ. തി​രു​വ​ന​ന്ത​പു​രം അ​മ്മ​ത്തൊ​ട്ടി​ലി​ൽ ല​ഭി​ക്കു​ന്ന 133-ാമ​ത്തെ കു​രു​ന്നും. കു​ഞ്ഞി​ന്‍റെ ദ​ത്തെ​ടു​ക്ക​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കേ​ണ്ട​തി​നാ​യി അ​വ​കാ​ശി​ക​ൾ ആ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ സ​മി​തി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് പി.​എ​സ്. ഭാ​ര​തി അ​റി​യി​ച്ചു.