കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര​പ​രി​ക്ക്
Sunday, January 19, 2020 12:02 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. പൂ​വാ​ർ ഉ​ച്ച​ക്ക​ട സ്വ​ദേ​ശി ജോ​യി (27) ക്കാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്. ഇ​ന്ന​ലെ 2.45 ന് ​പി​ര​പ്പ​ൻ​കോ​ട് ജം​ഗ്ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. വെ​മ്പാ​യം ഭാ​ഗ​ത്ത് നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റും എ​തി​ർ ദി​ശ​യി​ൽ വ​രു​ക​യാ​യി​രു​ന്ന ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു​വീ​ണ ജോ​യി​ക്ക് കാ​ലി​നും കൈ​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​ർ ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ചി​കി​ത്സ​യ്ക്ക് വി​ധേ​യ​നാ​ക്കി. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.