ശാ​സ്ത്ര​പ​ഥം 2020 ത്രി​ദി​ന ശാ​സ്ത്ര ക്യാ​മ്പ് തുടങ്ങി
Sunday, January 19, 2020 12:02 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ശാ​സ്ത്ര​പ​ഥം എ​ന്ന പേ​രി​ലു​ള്ള ത്രി​ദി​ന ശാ​സ്ത്ര ക്യാ​മ്പ് തി​രു​വ​ന​ന്ത​പു​രം മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ൽ ആ​രം​ഭി​ച്ചു. ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള സം​സ്ഥാ​ന ബ​യോ​ടെ​ക്നോ​ള​ജി ക​മ്മീ​ഷ​ൻ അ​ഡ്വൈ​സ​ർ ഡോ. ​ജി.​എം.​നാ​യ​ർ നി​ർ​വ​ഹി​ച്ചു. മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​ഐ.​ജോ​ർ​ജി, സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ പ്ര​തി​നി​ധി​ക​ളാ​യ എ.​കെ. സു​രേ​ഷ് കു​മാ​ർ, ര​ത്ന​കു​മാ​ർ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ.​സാം സോ​ള​മ​ൻ, ഡോ.​സു​ബോ​ജ് ബേ​ബി​കു​ട്ടി , ഡോ.​ജി​ൽ കെ ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ശാ​സ്ത്രാ​വ​ബോ​ധ​വും ഗ​വേ​ഷ​ണ പാ​ട​വ​മു​ള്ള ഒ​രു പു​ത്ത​ൻ​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ന​ട​ത്തു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി പ​രി​ച​യ ക്ലാ​സു​ക​ൾ, ശാ​സ്ത്ര സാ​ങ്കേ​തി​ക സ്ഥാ​പ​ന സ​ന്ദ​ർ​ശ​നം തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.