മൂ​ക്കു​ന്നി​മ​ല​യി​ൽ പ​തി​ന​ഞ്ച് ഏ​ക്ക​റോ​ളം കാ​ട് ക​ത്തി​ന​ശി​ച്ചു
Monday, January 20, 2020 12:37 AM IST
നേ​മം: മൂ​ക്കു​ന്നി​മ​ല​യി​ൽ കാ​ടി​ന് തീ ​പി​ടി​ച്ചു. പ​തി​ന​ഞ്ചേ​ക്ക​റോ​ളം ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. ചെ​ങ്ക​ൽ​ചൂ​ള​യി​ൽ നി​ന്നും കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നു​മെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് മൂ​ന്നു​മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശ്ര​മി​ച്ച് തീ ​കെ​ടു​ത്തി​യ​ത്. ന​രു​വാ​മൂ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

പാ​ലോ​ട് മേ​ള : കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക്
തു​ട​ക്ക​മാ​യി

പാ​ലോ​ട്: 57-ാമ​ത് പാ​ലോ​ട് ക​ന്നു​കാ​ലി ച​ന്ത,കാ​ർ​ഷി​ക - ക​ലാ​മേ​ള,വി​നോ​ദ സ​ഞ്ചാ​ര വാ​രാ​ഘോ​ഷം എ​ന്നി​വ​യു​ടെ വി​ളം​ബ​രം കു​റി​ച്ച് കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. മേ​ള ഗ്രൗ​ണ്ടി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കൊ​ടി​മ​ര​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എം.​ഷി​റാ​സ്ഖാ​ൻ പ​താ​ക ഉ​യ​ർ​ത്തി. കു​തി​ര​യു​ടെ അ​ക​മ്പ​ടി​യോ​ടെ ദീ​പ​ശി​ഖാ പ്ര​യാ​ണ​വും കാ​യി​ക താ​ര​ങ്ങ​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റും ന​ട​ന്നു. പാ​ലോ​ട് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​തീ​ഷ് കു​മാ​ർ കി​ക്ക്ഓ​ഫ് ചെ​യ്ത് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ക്രി​ക്ക​റ്റ്, വോ​ളി​ബാ​ൾ, ക​ബ​ഡി മ​ത്സ​ര​ങ്ങ​ളും വ​രും ദി​ന​ങ്ങ​ളി​ൽ ന​ട​ക്കും.