ക​ല്ലാ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​ൻ മു​ങ്ങി മ​രി​ച്ചു
Monday, January 20, 2020 12:57 AM IST
വി​തു​ര: ക​ല്ലാ​ർ ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​ൻ മു​ങ്ങി മ​രി​ച്ചു. കി​ളി​മാ​നൂ​ർ സ്വ​ദേ​ശി പ്ര​ശോ​ഭ് കു​മാ​ർ (രാ​മ​കൃ​ഷ്ണ​ൻ -54) ആ​ണ് മ​രി​ച്ച​ത്.​ഒ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ നാ​ല് പേ​ർ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ ക​ല്ലാ​ർ വ​ഞ്ചി​പ്പാ​റ ക​ട​വി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

പ്ര​ശോ​ഭ് ക​യ​ത്തി​ൽ മു​ങ്ങി താ​ഴ്ന്ന​പ്പോ​ൾ സു​ഹൃ​ത്തു​ക്ക​ൾ നി​ല​വി​ളി​ച്ചു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ പ്ര​ശോ​ഭി​നെ വി​തു​ര ഗ​വ​ൺ​മെ​ന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കി​ളി​മാ​നൂ​രി​ൽ നി​ന്നും അ​ഞ്ചം​ഗ സം​ഘം പൊ​ന്മു​ടി സ​ന്ദ​ർ​ശി​ക്കു​വാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. തി​രി​ച്ചു ക​ല്ലാ​റി​ൽ എ​ത്തി കു​ളി​ക്കു​വാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു ദു​ര​ന്തം. പ്ര​ശോ​ഭ്കു​മാ​ർ വ​ർ​ഷ​ങ്ങ​ളാ​യി ല​ണ്ട​നി​ൽ ആ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ല​ണ്ട​നി​ൽ നി​ന്നും നാ​ട്ടി​ൽ എ​ത്തി​യ​ത്. മൃ​ത​ദേ​ഹം വി​തു​ര ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. വി​തു​ര പോ​ലി​സ് കേ​സെ​ടു​ത്തു.