അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ റി​സ​ര്‍​വോ​യ​ര്‍​ പ്ര​ദേ​ശത്ത് കൈയേറ്റമെന്ന് പ​രാ​തി
Tuesday, January 21, 2020 12:12 AM IST
നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ റി​സ​ര്‍​വോ​യ​ര്‍ പ്ര​ദേ​ശ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി കൈ​യേ​റി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യി പ​രാ​തി. ചെ​ളി​യ​ടി​ഞ്ഞ് പാ​യ​ല്‍​മൂ​ടി ന​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ മ​റ​വി​ലാ​ണ് കൈ​യേ​റ്റം ന​ട​ക്കു​ന്ന​ത്.
കോ​ടി​ക​ള്‍ ചെ​ല​വി​ട്ട് ഡാ​മി​ന്‍റെ ശേ​ഷി ഉ​യ​ര്‍​ത്താ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് റി​സ​ര്‍​വോ​യ​റി​ല്‍ കൈ​യേ​റ്റ​ങ്ങ​ളും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. കൈ​യേ​റ്റം ചൂ​ട്ടി​ക്കാ​ട്ടി നി​ര​വ​ധി പ​രാ​തി​ക​ള്‍ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ഡാ​മി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളാ​യ കൂ​വ​ക്കു​ടി, ക​ള​ത്ത​റ പ​മ്പ്ഹൗ​സ്, പ​ഴ​നി​ലം, മു​ള്ളി​ല​വി​ന്‍​മൂ​ട്, വാ​ഴ​വി​ള, മൈ​ല​മൂ​ട്, വെ​മ്പ​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യ കൈ​യേ​റ്റം ന​ട​ക്കു​ന്ന​ത്.
മൈ​ല​മൂ​ട്ടി​ല്‍ റി​സ​ര്‍​വോ​യ​ര്‍ കൈ​യേ​റി സ​മാ​ന്ത​ര​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണ യൂ​ണി​റ്റു​വ​രെ ന​ട​ത്തി​യ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞാ​യി​രു​ന്നു. ഒ​ടു​വി​ല്‍ അ​രു​വി​ക്ക​ര പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് റി​സ​ര്‍​വോ​യ​ര്‍ കൈ​യേ​റി നി​ര്‍​മി​ച്ച സ​മാ​ന്ത​ര​കു​ടി​വെ​ള്ള വി​ത​ര​ണ കേ​ന്ദ്രം പൂ​ട്ടി​ച്ച​ത്.
വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് വെ​ള്ളം ശേ​ഖ​രി​ച്ച് നി​ര്‍​ത്താ​ന്‍ ക​ഴി​യാ​ത്ത​താ​ണ് പ്ര​ശ്ന​ങ്ങ​ള്‍​ക്ക് കാ​ര​ണം. മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി ഡാം ​സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​പ്പോ​ഴും ഡാ​മും വൃ​ഷ്ടി​പ്ര​ദേ​ശ​വും വ്യാ​പ​ക​മാ​യി കൈ​യ്യേ​റു​ന്ന കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.