സു​ഗ​ത​കു​മാ​രി​യു​ടേ​ത് ആ​ത്മാ​ർ​ഥ​മാ​യ സ്നേ​ഹം: ആ​ർ​ച്ച് ബി​ഷ​പ് ഡോ.​എം.​സൂ​സ​പാ​ക്യം
Wednesday, January 22, 2020 12:07 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ക​വ​യ​ത്രി സു​ഗ​ത​കു​മാ​രി​യു​ടേ​ത് ആ​ത്മാ​ർ​ഥ​മാ​യ സ്നേ​ഹ​വും ക​രു​ത​ലു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് ഡോ.​എം. സൂ​സ​പാ​ക്യം. 86-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന സു​ഗ​ത​കു​മാ​രി​ക്ക് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​താ​യി​രു​ന്നു ആ​ർ​ച്ച് ബി​ഷ​പ്. അ​മ്മ​യേ​പ്പോ​ലെ സ്നേ​ഹി​ക്കു​ക​യും ആ​ദ​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ് സു​ഗ​ത​കു​മാ​രി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

86ലേ​ക്കു ക​ട​ക്കു​ന്ന സു​ഗ​ത​കു​മാ​രി​ക്ക് ആ​ശം​സ നേ​രു​ന്ന​തി​നാ​യി ശാ​ന്തി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി.​എം.​സു​ധീ​ര​ൻ, പാ​ള​യം ഇ​മാം വി.​പി. സു​ഹൈ​ബ് മൗ​ല​വി, എ​ച്ച്. ഷ​ഹീ​ർ മൗ​ല​വി, ജെ.​എം.​റ​ഹീം എ​ന്നി​വ​രാ​ണ് ന​ന്ദാ​വ​ന​ത്തെ വീ​ട്ടി​ലെ​ത്തി​യ​ത്. മ​ക​ര മാ​സ​ത്തി​ലെ അ​ശ്വ​തി ന​ക്ഷ​ത്ര​ത്തി​ലാ​ണ് സു​ഗ​ത​കു​മാ​രി​യു​ടെ ജ​ന​നം. ഇം​ഗ്ലീ​ഷ് വ​ർ​ഷ​പ്ര​കാ​രം ജ​നു​വ​രി 22 നാ​ണ് ജ​ന്മ​ദി​നം. ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ​ക്കി​യി​ട​യി​ലും അ​തി​ഥി​ക​ളെ സു​ഗ​ത​കു​മാ​രി ഹൃ​ദ്യ​മാ​യി വ​ര​വേ​റ്റു. അ​തി​ഥി​ക​ളെ ക​ണ്ട തോ​ടെ എ​ഴു​ന്നേ​റ്റു കൈ​കൂ​പ്പി. ആ​ർ​ച്ച് ബി​ഷ​പ്പി​ന്‍റെ കാ​ൽ തൊ​ട്ടു​വ​ന്ദി​ച്ചു. സ​മ്മാ​ന​മാ​യി ക​രു​തി​യി​രു​ന്ന പ​ഴ​ക്കൂ​ട ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​സൂ​സ​പാ​ക്യം സു​ഗ​ത​കു​മാ​രി​ക്കു കൈ​മാ​റി.

അ​ത്യാ​സ​ന്ന നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ആ​ർ​ച്ച് ബി​ഷ​പ്പി​നു വേ​ണ്ടി താ​ൻ പ്രാ​ർ​ഥി​ച്ചി​രു​ന്നു​വെ​ന്ന് സു​ഗ​ത​കു​മാ​രി പ​റ​ഞ്ഞു. മ​ദ്യ​ശാ​ല​ക​ൾ വ്യാ​പി​പ്പി​ക്കാ​നും ഡ്രൈ ​ഡേ ഒ​ഴി​വാ​ക്കാ​നു​മു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾസു​ധീ​ര​ൻചൂ​ണ്ടി ക്കാ​ട്ടി. പു​തി​യ കേ​ര​ള​മു​ണ്ട ാക്കു​ന്ന​തി​ന്‍റെ പേ​രി​ൽ മ​ദ്യ​ശാ​ല​ക​ൾ കൂ​ട്ടി മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നു സു​ഗ​ത​കു​മാ​രി കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യം ഇ​രു​ട്ടി​ലേ​ക്ക് വീ​ണു പോ​ക​രു​തെ​ന്നും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം ശ​ക്ത​മാ​യി തു​ട​ര​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മ​ദ്യ​ന​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​തു​പ​ക്ഷ ന​യ​മ​ല്ല പു​ല​ർ​ത്തി​പ്പോ​രു​ന്ന​തെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.