ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ കാ​ല് ത​ല്ലി​യൊ​ടി​ച്ച കേ​സ്: പ്ര​തി അ​റ​സ്റ്റി​ൽ
Friday, January 24, 2020 12:26 AM IST
വി​ഴി​ഞ്ഞം: ഭി​ന്ന ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച് കാ​ല് ത​ല്ലി​യൊ​ടി​ച്ച കേ​സി​ലെ പ്ര​തി​യെ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​
അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി മേ​രീ​ദാ​സ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി​യും ഭി​ന്ന ശേ​ഷി​ക്കാ​ര​നു​മാ​യ യേ​ശു​ദാ​സി​നെ​യാ​ണ് ആ​ക്ര​മി​ച്ച് കാ​ല് ത​ല്ലി​യൊ​ടി​ച്ച​ത്. ക​ഴി​ഞ്ഞ 18 നാ​യി​രു​ന്നു സം​ഭ​വം. ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ കാ​ഞ്ഞി​രം​കു​ളം എ​സ്ഐ ബി​നു ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ അ​ല​ക്സാ​ണ്ട​ർ, സി​പി​ഒ മാ​രാ​യ പ്ര​ശാ​ന്ത്, സ​ന്തോ​ഷ് എ​ന്നി​വ​രാണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്
മേ​രീ​ദാ​സ​നെ​ന്നും നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്ചെ​യ്ത​താ​യും കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് പ​റ​ഞ്ഞു .