വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​ര്‍ അറസ്റ്റിൽ
Friday, January 24, 2020 12:26 AM IST
വെ​ള്ള​റ​ട: പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യെ പി​ഡി​പ്പി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
വെ​ള്ള​റ​ട ആ​ന​പ്പാ​റ പൂ​വ​ന്‍ കു​ഴി കോ​ള​നി​യി​ല്‍ അ​ശോ​ക​ന്‍ (45) ഇ​യാ​ളു​ടെ മ​ക​ന്‍ അ​ജി​ത്ത് (19), അം​ബു​രി വാ​ഴി​ച്ച​ല്‍ ത​ട്ടാം​മൂ​ട് അ​ച്ചു ഭ​വ​നി​ല്‍ ഷി​ജു (34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
പെ​ണ്‍​കു​ട്ടി​യെ കാ​ണ്‍​മാ​നി​ല്ലെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ വെ​ള്ള​റ​ട സി​ഐ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ മെ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പി​ഡി​പ്പി​ച്ച​ത് അ​ജി​ത്ത് ആ​ണെ​ന്നും അ​തി​നു ഇ​യാ​ളു​ടെ പി​താ​വാ​യ അ​ശോ​ക​ന്‍​കൂ​ട്ടു​നി​ന്ന​താ​യും പീഡി​പ്പി​ക്കു​വാ​നാ​യി അ​മ്പൂ​രി ത​ട്ടാ​മു​ക്കി​ല്‍ വീ​ട് ന​ല്‍​കി അ​വ​സ​രം ഒ​രു​ക്കി കൊ​ടു​ത്ത​തു​മാ​യ ഷി​ജു​വി​നെ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​രെ പോ​സ്കോ നി​യ​മ​പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സി​ഐ ബി​ജു, എ​സ് ഐ ​സ​തീ​ഷ്ശേ​ഖ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മോ​ബൈ​ല്‍ ട​വ​ര്‍ കേ​ന്ദ്രി​ക​രി​ച്ച് ന​ട​ത്തി​യ തി​ര​ച്ചി​ലാ​ണ് പ്ര​തി​ക​ളേ കു​ടു​ക്കി​യ​ത്. ഇ​വ​രെ ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.