വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി വെ​ല്‍​ന​സ് കോ​ര്‍​ണ​ര്‍ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Friday, January 24, 2020 12:28 AM IST
മെ​ഡി​ക്ക​ല്‍ കോ​ള​ജ്: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​ന​സി​ക സ​മ്മ​ര്‍​ദം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി വെ​ല്‍​ന​സ് കോ​ര്‍​ണ​ര്‍ ആ​രം​ഭി​ച്ചു.
പ​ഠ​ന കാ​ല​യ​ള​വി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ണ്ടാ​കു​ന്ന ഏ​തു​ത​രം മാ​ന​സി​ക സ​മ്മ​ര്‍​ദ​ങ്ങ​ള്‍​ക്കും പി​രി​മു​റു​ക്ക​ങ്ങ​ള്‍​ക്കും ഈ ​വെ​ല്‍​ന​സ് കോ​ര്‍​ണ​റി​ലൂ​ടെ പ​രി​ഹാ​രം തേ​ടാം. മെ​ഡി​ക്ക​ല്‍​കോ​ള​ജ് സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ സം​രം​ഭം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​നോ​രോ​ഗ ചി​കി​ത്സാ വി​ദ​ഗ്ധ​രു​ടെ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വെ​ല്‍​ന​സ് കോ​ര്‍​ണ​റി​ൽ
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഏ​തു സ​മ​യ​ത്തും സ​മീ​പി​ക്കാം. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​ന​സി​ക സ​മ്മ​ര്‍​ദം ല​ഘൂ​ക​രി​ക്കു​ന്ന​തി​നൊ​പ്പം മ​റ്റു പ്ര​ശ്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കു​ന്ന​തി​നും സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്.
നി​ല​വി​ല്‍ ന​ട​ന്നു​വ​രു​ന്ന മെ​ന്‍റ​ര്‍ സി​സ്റ്റം എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ബാ​ധ​ക​മാ​ക്കും. ഉ​പ​ദേ​ഷ്ടാ​വാ​യി ക്ലി​നി​ക്ക​ല്‍, നോ​ണ്‍ ക്ലി​നി​ക്ക​ല്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രെ​യാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​ക്കു​ക. 10 വി​ദ്യാ​ര്‍​ഥി​ക​ള്‍ വീ​തം അ​വ​ര്‍​ക്കു കീ​ഴി​ലു​ണ്ടാ​കും. ഓ​രോ ഗ്രൂ​പ്പി​ല്‍ നി​ന്നും ഒ​രാ​ളെ ലീ​ഡ​റാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ഗ്രൂ​പ്പി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ലീ​ഡ​ര്‍ ക​ണ്ടെ​ത്തി ഉ​പ​ദേ​ഷ്ടാ​വി​നെ അ​റി​യി​ക്കു​ക​യും ചെ​യ്യും.