തൈ​ക്കാ​ട് ബി​എ​ഡ് കോ​ള​ജി​ലെ ഫു​ഡ്ഫെ​സ്റ്റി​വ​ലി​ൽ ലൈ​വ് ത​ട്ടു​ക​ട
Saturday, January 25, 2020 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: തൈ​ക്കാ​ട് ഗ​വ. ബി​എ​ഡ് കോ​ള​ജ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് "ദ​ക്ഷ 20 20 ' യു​ടെ ഒ​ന്നാം ദി​ന​ത്തി​ലെ ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് ക്രി​ക്ക​റ്റ് മാ​ച്ചും ഫി​ലിം ഫെ​സ്റ്റി​വ​ലും ഫു​ഡ് ഫെ​സ്റ്റി​വ​ലും ന​ട​ത്തി .ജി​ല്ല​യി​ലെ പ​ത്തു ട്രെ​യി​നിം​ഗ് കോ​ള​ജ് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ക്രി​ക്ക​റ്റ് മാ​ച്ചി​ൽ പോ​ത്ത​ൻ​കോ​ട് ശ്രീ​നാ​രാ​യ​ണ ഗു​രു​കൃ​പ ട്രെ​യി​നിം​ഗ് കോ​ള​ജ് വി​ജ​യി​ച്ചു. ര​ണ്ടാം സ്ഥാ​നം പാ​റ​ശാ​ല സി​എ​സ്ഐ ട്രെ​യി​നിം​ഗ് കോ​ള​ജ് നേ​ടി.​ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഫു​ഡ് ഫെ​സ്റ്റി​വ​ൽ നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി .
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം തൈ​ക്കാ​ട് ഗ​വ.​ട്രെ​യി​നിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ .​ബി.​സു​രേ​ഷ് നി​ർ​വ​ഹി​ച്ചു . യൂ​ണി​യ​ൻ സ്റ്റാ​ഫ് അ​ഡ്വൈ​സ​ർ ഡോ .​ജെ .ലി​ഡ്സ​ൺ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .