ആ​വ​ശ്യ​ക്കാ​ർ​ക്കു​ ദ​യ പ​ക​ർ​ന്നു ന​ൽ​ക​ണം: ബി​ഷ​പ് ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ്
Saturday, January 25, 2020 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ന​വി​ക ഐ​ക്യം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​നും ആ​വ​ശ്യ​ക്കാ​ർ​ക്കു അ​സാ​ധാ​ര​ണ ദ​യ പ​ക​ർ​ന്നു ന​ൽ​കു​വാ​നും ലോ​ക​മെ​ന്പാ​ടും ന​ട​ക്കു​ന്ന അ​ഷ്ട​ദി​ന ഐ​ക്യ പ്രാ​ർ​ഥ​ന ന​മു​ക്കേ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​കു​ന്നു​വെ​ന്ന് മാ​ർ​ത്തോ​മ്മ​സ​ഭ തി​രു​വ​ന​ന്ത​പു​രം - കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ്.യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വേ​ൾ​ഡ് ക്രി​സ്ത്യ​ൻ കൗ​ണ്‍​സി​ലി​ന്‍റെ​യും വ​ത്തി​ക്കാ​ൻ പൊ​ന്തി​ഫി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ​യ​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ന​ട​ത്തുന്ന​ അ​ഷ്ട​ദി​ന ഐ​ക്യ പ്രാ​ർ​ഥ​ന​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ള്ള​യ​ന്പ​ലം വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തു​യാ​യി​രു​ന്നു ബി​ഷ​പ്. വെ​ള്ള​യ​ന്പ​ലം വി​ശു​ദ്ധ കൊ​ച്ചു ത്രേ​സ്യാ ദേ​വാ​ല​യ വി​കാ​രി ഫാ. ​ജി. ജോ​സ്, യു​സി​എം പ്ര​സി​ഡ​ന്‍റ് എം.​ജി. ജ​യിം​സ്, ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​ക്ക​ളാ​യ റ​വ. ഡോ. ​എം.​ഒ. ഉ​മ്മ​ൻ, കേ​ണ​ൽ പി.​എം. ജോ​സ​ഫ്, മു​ൻ പ്ര​സി​ഡ​ന്‍റ് ഷെ​വ​ലി​യാ​ർ ഡോ. ​കോ​ശി എം. ​ജോ​ർ​ജ്, തോ​മ​സ് കെ. ​തോ​മ​സ്, ഓ​സ്ക​ർ ലോ​പ്പ​സ്, എ​യ്ഞ്ച​ൽ മൂ​സ്, റ​വ. ഡോ. ​ടി.​ജെ. അ​ല​ക്സാ​ണ്ട​ർ, റ​വ. എ​സ്. ഗ്ലാ​ഡ്സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.