കു​ട്ടി​ക​ളു​ടെ ഏ​റ്റ​വും മി​ക​ച്ച പ്രാ​ഥ​മി​ക അ​ധ്യാ​പ​നം ന​ട​ക്കു​ന്ന​ത് അ​ങ്ക​ണ​വാ​ടി​ക​ളി​ൽ:​ കെ. അ​ൻ​സ​ല​ൻ എം​എ​ൽ​എ
Saturday, January 25, 2020 12:13 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​രെ​യും മാ​ന​സി​ക വ്യ​തി​യാ​ന​ങ്ങ​ളു​ള്ള​വ​രെ​യും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​രു​വാ​ൻ സ​മൂ​ഹം മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നു​ന്നും കു​ട്ടി​ക​ളു​ടെ ഏ​റ്റ​വും മി​ക​ച്ച പ്രാ​ഥ​മി​ക അ​ധ്യാ​പ​നം ന​ട​ക്കു​ന്ന​ത് അ​ങ്ക​വാ​ടി​ക​ക​ളി​ലാ​ണെ​ന്നും കെ. ​അ​ൻ​സ​ല​ൻ എം​എ​ൽ​എ.

ജി​ല്ലാ വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും നിം​സ് മെ​ഡി​സി​റ്റി സ്പെ​ക്ട്രം ശി​ശു വി​ക​സ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ​ക്കു ഏ​ക​ദി​ന പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നിം​സ് സ്പെ​ക്ട്രം ശി​ശു വി​ക​സ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ​വ​ച്ചു ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ സം​സ്ഥാ​ന വി​ക​ലാം​ഗ ക്ഷേ​മ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ര​ശു​വ​യ്ക്ക​ൽ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സ്പെ​ക്ട്രം ശി​ശു വി​ക​സ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ.​എം.​കെ.​സി. നാ​യ​ർ കു​ട്ടി​ക​ളി​ലെ രോ​ഗ​ങ്ങ​ൾ നേ​രെ​ത്തെ ക​ണ്ടെ​ത്തി ഇ​ട​പെ​ട​ലും ചി​കി​ത്സി​ക്ക​ലും എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. നിം​സ് മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം.​എ​സ് .ഫൈ​സ​ൽ ഖാ​ൻ , കേ​ര​ള ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ് വൈ​വ്സ് കൗ​ൺ​സി​ൽ ര​ജി​സ്ട്രാ​ർ ഡോ. ​സ​ലീ​ന ഷാ, ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ബെ​ൻ ഡാ​ർ​വി​ൻ , വ​നി​താ ശി​ശു വി​ക​സ​ന ജി​ല്ലാ ഓ​ഫീ​സ​ർ ഡോ. ​എ​സ്. സ​ബീ​ന ബീ​ഗം, നിം​സ്ന​ഴ്സിം​ഗ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജോ​സെ​ഫ​യ്ൻ, നിം​സ് മെ​ഡി​സി​റ്റി ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​കെ.​എ. സ​ജു, ഡോ.​ആ​ർ .ഹ​സീ​ന , വി.​എ​സ്. ബീ​ന, ജെ. ​പ്രി​ൻ​സ് മോ​ൾ, എ​സ്.​എ​സ്. സോ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച നിം​സി​ലെ ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് ഡോ. ​ജിം ഗോ​പാ​ല​കൃ​ഷ്ണ​ന് എം.​എ​സ്. ഫൈ​സ​ൽ​ഖാ​ൻ ഉ​പ​ഹാ​രം ന​ൽ​കി.