അ​ട്ട​ക്കു​ള​ങ്ങ​ര ബൈ​പ്പാ​സി​ല്‍ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Tuesday, January 28, 2020 12:40 AM IST
പേ​രൂ​ര്‍​ക്ക​ട: അ​ട്ട​ക്കു​ള​ങ്ങ​ര ബൈ​പ്പാ​സി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി തീ ​കെ​ടു​ത്തി. ബൈ​പ്പാ​സി​ല്‍ ച​വ​ര്‍ കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന ഭാ​ഗ​ത്തു​നി​ന്ന് തീ ​പ​ട​ര്‍​ന്ന് സ​മീ​പ​ത്തെ ശി​വ കോം​പ്ല​ക്സി​ലെ ര​ണ്ട് മു​റി കെ​ട്ടി​ട​വും സാ​ധ​ന​ങ്ങ​ളു​മാ​ണ് ക​ത്തി​യ​മ​ര്‍​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ​ക​ല്‍​സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ഏ​ക​ദേ​ശം നാ​ല് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. സ​മ​യോ​ചി​ത​മാ​യി തീ ​കെ​ടു​ത്തി​യ​തി​നാ​ല്‍ സ​മീ​പ​ത്തെ പാ​ര്‍​സ​ല്‍ ഓ​ഫീ​സി​ല്‍ തീ ​പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി. തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ നി​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ശോ​ക് കു​മാ​ര്‍, ഗ്രേ​ഡ് എ​സ്ടി​ഒ സ​ന്തോ​ഷ്‌​കു​മാ​ര്‍, വി​ജ​യ​ന്‍, പ്ര​ദീ​പ്കു​മാ​ര്‍, മ​ധു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​കെ​ടു​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രും പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.