തേ​മ്പാ​മ്മൂ​ട് ജ​ന​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഗ്രൗ​ണ്ടി​ൽ ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ വി​ദ്യാ​ർ​ഥി​യെ പാ​മ്പ് ക​ടി​ച്ചു
Tuesday, January 28, 2020 12:40 AM IST
വെ​ഞ്ഞാ​റ​മൂ​ട് : പാ​മ്പുക​ടി​യേ​റ്റു വി​ദ്യാ​ർ​ഥി അ​ത്യാ​സ​ന്ന നി​ല​യി​ൽ. വെ​ഞ്ഞാ​റ​മൂ​ട് തേ​മ്പാ​മ്മൂ​ട് ജ​ന​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് സം​ഭ​വം. സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി റൂ​ബി​നെ (12) യാ​ണ് സ്കൂ​ൾ വ​ള​പ്പി​ൽ പാ​മ്പു​ക​ടി​യേ​റ്റു അ​ത്യാ​സ​ന്ന നി​ല​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ ഡ്രി​ൽ പീ​രി​യ​ഡി​ൽ റൂ​ബി​ന്‍റെ ക്ലാ​സി​ലെ കു​ട്ടി​ക​ളെ അ​ധ്യാ​പ​ക​ൻ ഗ്രൗ​ണ്ടി​ൽ കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്നു. ഇ​വി​ടെ ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ഗ്രൗ​ണ്ടി​ലെ കു​റ്റി​ക്കാ​ടി​നു സ​മീ​പം വീ​ണ കു​ട്ടി​യെ പാ​മ്പ്‌ ക​ടി​ക്കു​ക​യാ​യി​രു​ന്നു.
ഉ​ട​ൻ ത​ന്നെ അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​യെ തൊ​ട്ട​ടു​ത്ത ആ​ന​ക്കു​ഴി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും നി​ല വ​ഷ​ളാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ വെ​ഞ്ഞാ​റ​മൂ​ട് ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തേ​മ്പാ​മ്മൂ​ട് മു​ക്ക​ല എം ​എ​സ്‌ ഹൗ​സി​ൽ സ​ക്കീ​ർ ഹു​സൈ​ൻ -സ​ജീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.