വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്
Tuesday, January 28, 2020 12:42 AM IST
വി​തു​ര: ചെ​റ്റ​ച്ച​ൽ - വി​തു​ര റോ​ഡി​ൽ മ​രു​തും​മൂ​ട് ജം​ഗ്ഷ​നി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. വി​തു​ര സ്വ​ദേ​ശി​ക​ളാ​യ വി​നീ​ഷ്ബാ​ബു, ബി​ജു​മോ​ൻ, ര​തീ​ഷ്, കൊ​ട്ടാ​ര​ക്ക​ര ച​ക്കു​വ​ര​യ്ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ റൂ​ഫ​ഡ് (10), ഡെ​ന്നി (ആ​റ്) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 7.40ന് ​മ​രു​തും​മൂ​ട് ജ​മാ​അ​ത്ത് പ​ള്ളി ക​വാ​ട​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. എ​തി​ർ​ദി​ശ​ക​ളി​ൽ നി​ന്നു​വ​ന്ന മാ​രു​തി​കാ​റും ബൊ​ലേ​റോ​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ലൂ​ർ​ദ് മാ​താ കോ​ളജി​ൽ സി​ഡാ​ക്കി​ന്‍റെ
ഏ​ക​ദി​ന സെ​മി​നാ​ർ

കു​റ്റി​ച്ച​ൽ : ലൂ​ർ​ദ് മാ​താ കോ​ള​ജി​ലെ എം​സി​എ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​ഡാ​ക്കു​മാ​യി സ​ഹ​ക​രി​ച്ച് ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ' സൈ​ബ​ർ ഫോ​റ​ൻ​സി​ക്സ് ' എ​ന്ന വി​ഷ​യ​ത്തി​ൽ ഫെ​ബ്രു​വ​രി ആ​റി​ന് ഏ​ക​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്ന​വ​ർ താ​ഴെ​പ്പ​റ​യു​ന്ന കോ​ള​ജ് വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക. www. lmcst.ac.in. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​ഫ.​ജ​സ്റ്റി​ൻ.​ജി.​റ​സ​ൽ. ഫോ​ൺ: 99471 78279