ഭാ​ര​ത​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ മൂ​ല്ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍
Tuesday, January 28, 2020 12:42 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ഭാ​ര​ത​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന ഒ​രു പൗ​ര​ന് ന​ല്‍​കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ മൂ​ല്ല്യ​ങ്ങ​ളും അ​ന്ത​സ​ത്ത​യും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍. നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത സം​ഘ​ടി​പ്പി​ച്ച 'ഭ​ര​ണ​ഘ​ട​നാ​സം​ര​ക്ഷ​ണ ദി​നാ​ച​ര​ണം' നെ​യ്യാ​റ്റി​ന്‍​ക​ര അ​മ​ലോ​ത്ഭ​വ​മാ​താ ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്പ്. ഭാ​ര​ത്തി​ലെ പൗ​ര​ന്‍​മാ​ര്‍​ക്ക് ഒ​രേ നീ​തി​യും ആ​വ​ഷ്ക്കാ​ര സ്വാ​ത​ന്ത്ര്യ​വും ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി​യാ​ണ് പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്. കെ​എ​ല്‍​സി​എ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡി.​രാ​ജു ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം സെ​ക്ര​ട്ട​റി സ​ദാ​ന​ന്ദ​ന്‍ വാ​യി​ച്ചു. ഇ​ട​വ​ക വി​കാ​രി മോ​ണ്‍.​അ​ല്‍​ഫോ​ണ്‍​സ് ലി​ഗോ​റി, റ​വ.​ഡോ.​രാ​ഹു​ല്‍​ലാ​ല്‍, കെ​എ​ല്‍​സി​എ സം​സ്ഥാ​ന സ​മി​തി അം​ഗം എ​സ്.​ഉ​ഷ​കു​മാ​രി, ഖ​ജാ​ന്‍​ജി വി​ജ​യ​കു​മാ​ര്‍, സ​ന​ല്‍​ക്ലീ​റ്റ​സ്, കേ​സ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഞാറാഴ്ച രൂ​പ​ത​യി​ലെ 247 ദേ​വാ​ല​യ​ങ്ങ​ളി​ലും ല​ത്തീ​ന്‍ മെ​ത്രാ​ന്‍ സ​മി​തി പു​റ​ത്തി​റ​ക്കി​യ ഇ​ട​യ ലേ​ഖ​നം വാ​യി​ച്ചു. ഇ​ട​വ​ക​ക​ളി​ല്‍ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി.