കോ​ഴി മാ​ലി​ന്യ​വു​മാ​യെ​ത്തി​യ ലോ​റി​യി​ൽ നി​ന്ന് ട​ൺ​ക​ണ​ക്കി​ന് മാ​ലി​ന്യം റോ​ഡി​ൽ വീ​ണു
Monday, February 17, 2020 11:55 PM IST
വി​ഴി​ഞ്ഞം: കോ​ഴി മാ​ലി​ന്യ​വു​മാ​യെ​ത്തി​യ ലോ​റി​യി​ൽ നി​ന്ന് ട​ൺ​ക​ണ​ക്കി​ന് മാ​ലി​ന്യം ന​ടു​റോ​ഡി​ൽ വീ​ണു.​മാ​ലി​ന്യ​ത്തി​ൽ ക‍​യ​റി​യ നാ​ല് ബൈ​ക്കു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട്ആ​റ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞെ​ങ്കി​ലും വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഡ്രൈ​വ​റും സ​ഹാ​യി​യും ര​ക്ഷ​പെ​ട്ടു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ കൊ​ല്ലം ര​ജി​സ്ട്രേ​ഷ​നു​ള്ള ഒ​രു ലോ​റി​യാ​ണ് നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രെ​യും ഒ​രു ദി​വ​സം മു​ഴു​വ​നും വെ​ള്ളം കു​ടി​പ്പി​ച്ച​ത്. കേ​ര​ള അ​തി​ർ​ത്തി​യി​ൽ നി​ന്ന് കോ​ഴി അ​വ​ശി​ഷ്ട​വു​മാ​യി വി​ഴി​ഞ്ഞ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ നി​ന്ന് കാ​ഞ്ഞി​രം​കു​ളം സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ ച​പ്പാ​ത്ത്, മ​ര​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ലി​ന്യം നി​റ​ച്ച നി​ര​വ​ധി ചാ​ക്കു​ക​ൾ വീ​ണു. കാ​ര്യ​മ​റി​യാ​തെ എ​ത്തി​യ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ തെ​ന്നി വീ​ണ​തോ​ടെ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ലോ​റി​യെ വി​ഴി​ഞ്ഞം പോ​ലീ​സ് മു​ക്കോ​ല​യി​ൽ ത​ട​ഞ്ഞ​തോ​ടെ ലോ​റി ഉ​പേ​ക്ഷി​ച്ച് ഡ്രൈ​വ​റും ക്ലീ​ന​റും ഓ​ടി ര​ക്ഷ​പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ കൗ​ൺ​സി​ല​റും പോ​ലീ​സും ന​ഗ​ര​സ​ഭ​യു​ടെ സ​ഹാ​യം തേ​ടി. അ​ദാ​നി ഗ്രൂ​പ്പി​ന് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു ന​ൽ​കി​യ സ്ഥ​ല​ത്ത് കു​ഴി​ച്ച് മൂ​ടാ​ൻ ശ്ര​മം ന​ട​ത്തി.

എ​ന്നാ​ൽ ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നി​ൽ ത​ട​സ​വാ​ദ​വു​മാ​യി ഒ​രു വി​ഭാ​ഗം എ​ത്തി​യ​തോ​ടെ പോ​ലീ​സും ന​ഗ​ര​സ​ഭാ​ധി​കൃ​ത​രും പി​ൻ​മാ​റി. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി രാ​ത്രി​യോ​ടെ പൂ​ർ​ണ​മാ​യി മ​റ​വു ചെ​യ്ത് പ​രി​ഹാ​രം ക​ണ്ടു. വി​ഴി​ഞ്ഞം - ക​ളി​യി​ക്കാ​വി​ള തീ​ര​ദേ​ശ റോ​ഡി​ൽ ച​പ്പാ​ത്ത് മേ​ഖ​ല​യി​ൽ വീ​ണ മാ​ലി​ന്യം കാ​ഞ്ഞി​രം​കു​ളം പോ​ലീ​സും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും ചേ​ർ​ന്ന് നീ​ക്കം ചെ​യ്തു. ദു​ർ​ഗ​ന്ധ​പൂ​രി​ത​വും വൃ​ത്തി​ഹീ​ന​വു​മാ​യ റോ​ഡി​നെ പൂ​വാ​റി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴു​കി​ക്ക​ള​ഞ്ഞു .ലോ​റി ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.