ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ളു​ടെ വി​ത​ര​ണം
Friday, February 21, 2020 3:46 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ല്‍ ഗാ​ര്‍​ഹി​ക ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ആ​ധാ​റി​ന്‍റെ​യോ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ​യോ പ​ക​ര്‍​പ്പ് സ​ഹി​തം ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​മാ​യ 3,300 രൂ​പ ന​ഗ​ര​സ​ഭ​യി​ലൊ​ടു​ക്കി 25 ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്. 10,500 രൂ​പ വി​ല​യു​ള്ള ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ന് 3,300 രൂ​പ മാ​ത്ര​മേ അ​ട​യ്ക്കേ​ണ്ട​തു​ള്ളൂ. ബാ​ക്കി തു​ക ന​ഗ​ര​സ​ഭ വ​ഹി​ക്കു​ന്ന​താ​ണെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.