ദൈ​വി​ക സ്നേ​ഹ​ത്തി​ലും ഊ​ന്നി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രണം: ബി​ഷ​പ് ഡോ.​വി​ൻ​സ​ന്‍റ് സാ​മു​വ​ൽ
Saturday, February 22, 2020 12:44 AM IST
തി​രു​വ​ന​ന്ത​പു​രം: ദൈ​വ​വ​ച​ന​ത്തി​ലും ദൈ​വി​ക സ്നേ​ഹ​ത്തി​ലും ഊ​ന്നി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രു​വാ​ൻ സ​ഭാ സ​മൂ​ഹ​ങ്ങ​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര ല​ത്തീ​ൻ രൂ​പ​താ ബി​ഷ​പ് ഡോ.​വി​ൻ​സ​ന്‍റ് സാ​മു​വ​ൽ.
ജി​ല്ല​യി​ലെ വി​വി​ധ സ​ഭ​ക​ളു​ടെ ഐ​ക്യ കൂ​ട്ടാ​യ്മ​യാ​യ യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റി​ന്‍റെ (യു​സി​എം) വാ​ർ​ഷി​ക ഐ​ക്യ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് പാ​റ്റൂ​ർ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​നു​ഷ്യ​ജീ​വി​ത​ത്തി​ന് ദൈ​വ​വ​ച​നം ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ ഏ​റെ ആ​വ​ശ്യ​മാ​യി​രി​ക്കു​ന്നു​വെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. പാ​റ്റൂ​ർ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക്നാ​നാ​യ ദേ​വാ​ല​യ വി​കാ​രി ഫാ. ​ബി​ബ​ൻ ബേ​ബി തി​രു​നി​ലം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ചി​ങ്ങ​വ​നം ആ​ർ​ദ്ര​ത കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​എ.​പി. ജേ​ക്ക​ബ് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കി.
യു​സി​എം പ്ര​സി​ഡ​ന്‍റ് എം.​ജി.​ജ​യിം​സ്, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ.​കോ​ശി എം.​ജോ​ർ​ജ്, റ​വ.​ഡോ.​എം.​ഒ. ഉ​മ്മ​ൻ, കേ​ണ​ൽ പി.​എം.​ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​സ്കാ​ർ എ.​ലോ​പ്പ​സ്, ക​ണ്‍​വീ​ന​ർ ജോ​സ​ഫ് ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് സ​മാ​പി​ക്കും.