ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വി​ല്ലേ​ജ് ഓ​ഫി​സ​ർ മ​രി​ച്ചു
Sunday, February 23, 2020 12:50 AM IST
വെ​മ്പാ​യം: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ് കാ​റി​ടി​ച്ച് വി​ല്ലേ​ജ് ഓ​ഫി​സ​ർ മ​രി​ച്ചു. തേ​ക്ക​ട അ​ജി​ത് വി​ഹാ​റി​ൽ ബി​നു ( 39) ആ​ണ് മ​രി​ച്ച​ത്. തേ​ക്ക​ട വി​ല്ലേ​ജ് ഓ​ഫി​സി​ലെ സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫി​സ​റാ​ണ്.​ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10 ന് ​ക​ന്യാ​കു​ള​ങ്ങ​ര ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​നു മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.​ബി​നു സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും മ​റ്റൊ​രു ബൈ​ക്കും ത​മ്മിൽ ​കൂ​ട്ടി​യി​ടി​ക്കു​ക​യും ബൈ​ക്കി​ൽ നി​ന്ന് തെ​റി​ച്ച് റോ​ഡി​ലേ​ക്ക് വീ​ണ ബി​നു​വി​നെ പു​റ​കി​ൽ നി​ന്ന വ​ന്ന കാ​ർ ത​ട്ടു​ക​യാ​യി​രു​ന്നു എ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.