വ്ളാ​ത്താ​ങ്ക​ര വൃ​ന്ദാ​വ​ന്‍ ഹൈ​സ്കൂ​ളി​ന്‍റെ സ​പ്ത​തി ആഘോഷത്തിന് ​ ഇ​ന്ന് തു​ട​ക്കം
Monday, February 24, 2020 11:40 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര :വ്ളാ​ത്താ​ങ്ക​ര വൃ​ന്ദാ​വ​ന്‍ ഹൈ​സ്കൂ​ളി​ന്‍റെ എ​ഴു​പ​താം വാ​ര്‍​ഷി​കത്തിന് (സ​പ്ത​തി2020)​ഇ​ന്ന് തു​ട​ക്കമാകും. വൈ​കു​ന്നേ​രം മൂ​ന്നി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യി​ല്‍ സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ സൈ​ക്കി​ള്‍ റാ​ലി​യു​മാ​യി അ​ണി ചേ​രും. സ്കൂ​ളി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര പൂ​ഴി​ക്കു​ന്ന്, പ്ലാ​മൂ​ട്ടു​ക്ക​ട, മ​ര്യാ​പു​രം, കോ​ട​ങ്ക​ര, വ​ലി​യ​കു​ളം വ​ഴി തി​രി​കെ സ്കൂ​ളി​ലെ​ത്തി​ച്ചേ​രും. സി. ​ജ​നാ​ര്‍​ദ്ദ​ന​ന്‍​നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗം സ്കൂ​ള്‍ മാ​നേ​ജിം​ഗ് പാ​ര്‍​ട്ണ​ര്‍ കെ.​ജി മോ​ഹ​ന​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
നാ​ളെ രാ​വി​ലെ 9.30 ന് ​കൂ​ട്ട​യോ​ട്ടം. ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ മു​ന്നി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന ഓ​ട്ടം നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈ​എ​സ്പി എ​സ്. അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ര്‍​ജ്ജു​ന അ​വാ​ര്‍​ഡ് ജേ​താ​വ് കെ.​സി ഏ​ല​മ്മ ദീ​പ​ശി​ഖ​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷ്കു​മാ​ര്‍ പ​താ​ക​യും കൈ​മാ​റും.
11 ന് ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ സ​പ്ത​തി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ള്‍ സ്ഥാ​പ​ക​ന്‍ എ​ന്‍. ല​ക്ഷ്മ​ണ​ന്‍​നാ​ടാ​രു​ടെ പ്ര​തി​മ അ​നാഛാ​ദ​നം, 70 പെ​ണ്‍​കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന തി​രു​വാ​തി​ര എ​ന്നി​വ​യും ന​ട​ക്കും. കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ ഡോ. ​ശ​ശി ത​രൂ​ര്‍ എം​പി, സി.​കെ ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി. ​ജോ​സ് ലാ​ല്‍വ്ളാ​ത്താ​ങ്ക​ര ഇ​ട​വ​ക വി​കാ​രി മോ​ണ്‍. വി.​പി .ജോ​സ് തുടങ്ങിയവർ പ്രസംഗിക്കും.
വൈ​കു​ന്നേ​രം ആ​റി​ന് ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യു.​ആ​ര്‍ ഹീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്യും.