‌നാ​ടു​വി​ട്ട യു​വ​തി​യും യു​വാ​വും അ​റ​സ്റ്റി​ൽ
Monday, February 24, 2020 11:40 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പ​ത്തു വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ട യു​വ​തി​യെ കാ​മു​ക​നൊ​പ്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ചി​ന്ത്ര​നെ​ല്ലൂ​ർ തു​ണ്ടി​ൽ വീ​ട്ടി​ൽ ദി​വ്യ (27), കാ​മു​ക​ൻ ചി​ന്ത്ര​നെ​ല്ലൂ​ർ വി​ള​യി​ൽ രാ​ജേ​ഷ് (അ​പ്പു,29) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കി​ളി​മാ​നൂ​ർ സി​ഐ മ​നോ​ജ് കു​മാ​ർ, എ​സ്ഐ​മാ​രാ​യ പ്രൈ​ജു, അ​ബ്ദു​ള്ള, ഷാ​ജി, റാ​ഫി, പ്ര​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​രു​വ​രേ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡു ചെ​യ്തു.