ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി: ജി​ല്ല​യി​ല്‍ മുപ്പതിനായിരം പേ​ര്‍​ക്ക് വീ​ട്
Monday, February 24, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ല്‍ മുപ്പ തിനായിരം പേ​ര്‍​ക്ക് വീ​ട് ല​ഭി​ച്ചു. സം​സ്ഥാ​ന​ത്താ​കെ ര​ണ്ട് ല​ക്ഷം പേ​ര്‍​ക്ക് വീ​ട് ല​ഭി​ച്ച​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ 29ന് ​പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ല്‍ നി​ര്‍​വ​ഹി​ക്കും.
ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നേ​ട്ട​മാ​ണ് സ​ര്‍​ക്കാ​രി​ന് കൈ​വ​രി​ക്കാ​നാ​യ​ത്. പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ അ​ര്‍​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​കി​യ​തി​നൊ​പ്പം അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ മ​റ്റ് സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നാ​യി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ സം​ഗ​മ​വും അ​ദാ​ല​ത്തു​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി.
ഈ ​അ​ദാ​ല​ത്തു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ സ്റ്റാ​ളു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​ക​യും സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ക​യും അ​ര്‍​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.
മ​റ്റ് പ​ദ്ധ​തി​ക​ളി​ല്‍ ഭ​വ​ന​നി​ര്‍​മാ​ണം ന​ട​ക്കു​ക​യും എ​ന്നാ​ല്‍ പൂ​ര്‍​ത്തി​ക​രി​ക്ക​പ്പെ​ടാ​തെ പോ​കു​ക​യും ചെ​യ്ത ജി​ല്ല​യി​ലെ വീ​ടു​ക​ള്‍ ക​ണ്ടെ​ത്തി ന​വീ​ക​രി​ക്കാ​നും പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​ഞ്ഞു.