ബു​ള്ള​റ്റ് മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Wednesday, February 26, 2020 12:36 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ക​റ​ങ്ങി ന​ട​ന്നു ബു​ള്ള​റ്റ് മോ​ഷ്ടി​ക്കു​ന്ന​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ള്ളൂ​ർ ഗാ​ർ​ഡ​ൻ ഹൗ​സി​ൽ ഗി​രി​ലാ​ൽ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ 13നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വെ​ള്ള​റ​ട സ്വ​ദേ​ശി ശ​ര​ത് ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബൈ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി ക​വ​ർ​ന്ന​ത്. മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി ഭാ​ഗ​ത്ത് ന​ട​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.
മോ​ഷ്ടി​ച്ച ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​യെ ആ​ണ് ത​ങ്ങ​ൾ പി​ടി​കൂ​ടി​യ​തെ​ന്ന് ആ ​സ​മ​യം പോ​ലീ​സി​ന് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല. വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഒ​റി​ജി​ന​ൽ ആ​ർ​സി ബു​ക്കു​മാ​യി വ​രാ​മെ​ന്നു പ​റ​ഞ്ഞു പ്ര​തി മു​ങ്ങു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ന​ട​ത്തി​യ തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടി​ച്ച ബൈ​ക്ക് ആ​ണെ​ന്നും ഒ​റി​ജി​ന​ൽ ന​മ്പ​ർ പ്ലേ​റ്റ് ഇ​ള​ക്കി മാ​റ്റി​യ ശേ​ഷം ഡ്യൂ​പ്ലി​ക്കേ​റ്റ് പി​ടി​പ്പി​ച്ച​ത് ആ​ണെ​ന്നും മ​ന​സി​ലാ​യ​ത്.
അ​ന്വേ​ഷ​ണം തു​ട​ര​വെ പ്ര​തി ഉ​ള്ളൂ​ർ ഭാ​ഗ​ത്ത് നി​ൽ​ക്കു​ന്ന​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചു.
സി​ഐ കെ. ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ആ​ർ.​എ​സ് ശ്രീ​കാ​ന്ത്, ക്രൈം ​എ​സ്ഐ ഗി​രി​ലാ​ൽ, പോ​ലീ​സു​കാ​രാ​യ അ​നി​ൽ, അ​രു​ൺ, വി​ജി​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
ബു​ള്ള​റ്റ് മോ​ഷ​ണ​ത്തി​ന് ത​മ്പാ​നൂ​ർ സ്റ്റേ​ഷ​നി​ലും പ്ര​തി​ക്കെ​തി​രേ കേ​സു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി റി​മാ​ൻ​ഡി​ലാ​ണ്.