ആ​റ്റു​കാ​ൽ ഉ​ത്സ​വം മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ 10 വ​രെ: പൊ​ങ്കാ​ല ഒ​ന്പ​തി​ന്
Wednesday, February 26, 2020 12:39 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ ദേ​വി ക്ഷേ​ത്ത്രി​ലെ ഈ ​വ​ർ​ഷ​ത്തെ പൊ​ങ്കാ​ല മ​ഹോ​ത്സ​വം മാ​ർ​ച്ച് ഒ​ന്നി​നു തു​ട​ങ്ങി 10 നു ​അ​വ​സാ​നി​ക്കും.
മാ​ർ​ച്ച് ഒ​ന്പ​തി​നാ​ണു ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല. രാ​വി​ലെ 10.20ന് ​പ​ണ്ടാ​ര അ​ടു​പ്പി​ൽ തീ ​ക​ത്തി​ക്കും. ഉ​ച്ച​യ്ക്ക് 210നാ​ണു പൊ​ങ്കാ​ല നി​വേ​ദ്യം. പൊ​ങ്കാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി ക്ഷേ​ത്രം ചെ​യ​ർ​മാ​ൻ കെ. ​ശ​ശി​ധ​ര​ൻ നാ​യ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഈ ​വ​ർ​ഷ​ത്തെ ആ​റ്റു​കാ​ൽ അം​ബാ പു​ര​സ്കാ​രം ശ്രീ​കു​മാ​ര​ൻ ത​ന്പി​ക്ക് മാ​ർ​ച്ച് ഒ​ന്നി​നു സ​മ്മാ​നി​ക്കും. രാ​വി​ലെ 9.30ന് ​കാ​പ്പു​കെ​ട്ടി കു​ടി​യി​രു​ത്തു​ന്ന​തോ​ടെ​യാ​ണു പൊ​ങ്കാ​ല മ​ഹോ​ത്സ​വം ആ​രം​ഭി​ക്കു​ക. പൂ​രം നാ​ളും പൗ​ർ​ണ​മി​യും ഒ​ത്തു​ചേ​രു​ന്ന ഒ​ന്പ​താം ദി​വ​സ​മാ​ണ് പൊ​ങ്കാ​ല. 10-ാം ഉ​ത്സ​വ ദി​വ​സം രാ​ത്രി ന​ട​ക്കു​ന്ന കു​രു​തി ത​ർ​പ്പ​ണ​ത്തോ​ടെ ഉ​ത്സ​വം സ​മാ​പി​ക്കും.
ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് നേ​ർ​ച്ച വി​ള​ക്കു​കെ​ട്ട്, കു​ത്തി​യോ​ട്ടം, താ​ല​പ്പൊ​ലി, പു​റ​ത്തെ​ഴു​ന്ന​ള്ള​ത്ത് തു​ട​ങ്ങി​യ​വ​യും ന​ട​ക്കും. മൂ​ന്നി​ന് രാ​വി​ലെ ഒ​ന്പ​തി​ന് കു​ത്തി​യോ​ട്ട വ്ര​താ​രം​ഭം. വ്ര​ത​മെ​ടു​ക്കു​ന്ന 12 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​ക​ളെ ഒ​ന്പ​താം ഉ​ത്സ​വ ദി​ന​ത്തി​ൽ വൈ​കു​ന്നേ​രം അ​ണി​യി​ച്ചൊ​രു​ക്കി ദേ​വി​ക്ക് മു​ന്നി​ൽ വ​ച്ച് ചൂ​ര​ൽ കു​ത്തും.
തു​ട​ർ​ന്ന് ദേ​വി​യു​ടെ എ​ഴു​ന്ന​ള്ള​ത്തി​ന് അ​വ​ർ അ​ക​ന്പ​ടി സേ​വി​ക്കും. എ​ഴു​ന്ന​ള്ള​ത്ത് തി​രി​കെ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ ശേ​ഷം ചൂ​ര​ൽ ഇ​ള​ക്കു​ന്ന​തോ​ടെ വ്ര​തം അ​വ​സാ​നി​ക്കും. 10 വ​യ​സി​ന് താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളാ​ണ് പു​തു​വ​സ്ത്രം ധ​രി​ച്ച് ത​ല​യി​ൽ പു​ഷ്പ​കി​രീ​ടം ചൂ​ടി താ​ല​പ്പൊ​ലി എ​ടു​ക്കു​ക. പൊ​ങ്കാ​ല ക​ഴി​ഞ്ഞ് അ​ന്ന് രാ​ത്രി ദേ​വി മ​ണ​ക്കാ​ട് ശാ​സ്താം കോ​വി​ലി​ലേ​ക്ക് എ​ഴു​ന്ന​ള്ളു​ന്ന​താ​ണ് പു​റ​ത്തെ​ഴു​ന്ന​ള്ള​ത്ത്.
അം​ബ, അം​ബി​ക, അം​ബാ​ലി​ക എ​ന്നി​ങ്ങ​നെ മൂ​ന്ന് വേ​ദി​ക​ളി​ലാ​യി​ട്ടാ​ണ് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക. മാ​ർ​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം 6.30ന് ​ച​ല​ച്ചി​ത്ര​താ​രം അ​നു​സി​ത്താ​ര ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. പൊ​ങ്കാ​ല അ​ടു​പ്പു​ക​ൾ​ക്കാ​യി ഭ​ക്ത​ജ​ന​ങ്ങ​ൾ പ​ച്ച​ക്ക​ട്ട​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്.
പ്ലാ​സ്റ്റി​ക്ക് ക​വ​റു​ക​ൾ, ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പേ​പ്പ​ർ ക​പ്പ്, പേ​പ്പ​ർ പ്ലേ​റ്റ്, നി​ല​വാ​രം കു​റ​ഞ്ഞ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്ക​ണം. കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക. ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ലും ന​ട​പ്പാ​ത​യി​ൽ പാ​കി​യി​രി​ക്കു​ന്ന ടൈ​ലു​ക​ളി​ലും പൊ​ങ്കാ​ല ഇ​ട​രു​ത്.
ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ള​നു​സ​രി​ച്ചും സ​ർ​ക്കാ​ർ ഉ​ത്ത​ര​വു പ്ര​കാ​ര​വും പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കാ​ൻ അ​ന്ന​ദാ​ന​വും മ​റ്റും ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പൊ​ങ്കാ​ല​യ്ക്ക് വ​രു​ന്ന ഭ​ക്ത ജ​ന​ങ്ങ​ൾ​ക്ക് ആ​ഹാ​ര​വും കു​ടി​വെ​ള്ള​വും മ​റ്റും ഒ​രു​ക്കു​ന്ന സം​ഘ​ട​ന​ക​ളും റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളും ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പി​ൽ നി​ന്നും അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ക്കൊ​ല്ല​ത്തെ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി 115പേ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു. www.attukal.org എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ പൊ​ങ്കാ​ല​യു​ടെ ത​ത്സ​മ​യ പ്ര​ക്ഷേ​പ​ണ​വും ന​ട​ത്തും. വി. ​ച​ന്ദ്ര​ശേ​ഖ​ര പി​ള്ള, കെ. ​ശി​ശു​പാ​ല​ൻ നാ​യ​ർ, വി. ​ശോ​ഭ, ഡി. ​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ആ​ർ.​ജെ പ്ര​ദീ​പ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.