തൊ​ഴു​തു പ​റ​ഞ്ഞു പോ​ലീ​സ്
Thursday, March 26, 2020 10:53 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം : നാ​ടാ​കെ കൊ​റോ​ണ ഭീ​തി​യി​ലാ​ണ്ടി​രി​ക്കെ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ളെ​ല്ലാം അ​വ​ഗ​ണി​ച്ചു വാ​ഹ​ന​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം പ്ര​തി കൂ​ടു​ന്നു. പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​യി തു​ട​രു​ന്നു​ണ്ടെ ങ്കി​ലും വി​വി​ധ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ട ിക്കാ​ട്ടി റോ​ഡി​ലെ​ത്തു​ന്ന​വ​രോ​ടു പ​റ​ഞ്ഞു​ത​ള​രു​ന്നൂ​വെ​ന്നാ​ണു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഷ്യം.

എ​ഡി​ജി​പി​യും ഐ​ജി​യും ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ടെ​ത്തി കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും ചി​ല​ർ വാ​ഹ​ന​വു​മാ​യി വീ​ണ്ട ും നി​ര​ത്തി​ലി​റ​ങ്ങു​ക​യാ​ണ്.

അ​റ​സ്റ്റും ലൈ​സ​ൻ​സ് റ​ദാ​ക്ക​ലു​മൊ​ക്കെ ഇ​ന്ന​ലെ​യും അ​നു​സ്യൂ​തം തു​ട​ർ​ന്നെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ നി​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​യി​രു​ന്നു. ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​ലീ​സ് സ്വീ​ക​രി​ച്ചു​വ​രു​ന്ന ന​ട​പ​ടി​ക​ൾ ഇ​വി​ടെ​യും ആ​ലോ​ചി​ക്കേ​ണ്ട ിവ​രു​മെ​ന്നാ​ണ് ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​വ​ശ്യ സ​ർ​വീ​സു​ക​ൾ ല​ഭ്യ​മാ​ക്കേ​ണ്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ഒ​ഴി​കെ മ​റ്റെ​ല്ലാ ഓ​ഫീ​സു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നി​ട്ടും ചി​ല​ർ ത​ങ്ങ​ളു​ടെ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി സാ​ധ​നം വാ​ങ്ങാ​നെ​ന്ന പേ​രി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ റോ​ഡി​ൽ ഇ​റ​ങ്ങു​ന്നു​ണ്ട ്. വി​വി​ധ വ​കു​പ്പു​ക​ളി​ൽ ഉ​ന്ന​ത പ​ദ​വി​ക​ളി​ൽ ജോ​ലി നോ​ക്കു​ന്ന​വ​രാ​ണ് ഇ​തി​ൽ ഏ​റി​യ പ​ങ്കും. ഇ​ന്ന​ലെ വ​ഴു​ത​ക്കാ​ടും വെ​ള്ള​യ​ന്പ​ല​ത്തും പോ​ലീ​സ് ത​ട​ഞ്ഞ വാ​ഹ​ന​ങ്ങ​ളി​ൽ പ​കു​തി​യോ​ളം ഇ​ത്ത​ര​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ​വ​രാ​യി​രു​ന്നു. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ നി​ന്നും ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ന​ന്നാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട ്. ന​ഗ​ര​ത്തി​ൽ ഉ​ള്ള​വ​ർ ത​ന്നെ​യാ​ണു രാ​ജ്യ​മാ​കെ ലോ​ക്ക് ഡൗ​ണി​ലാ​യി​ട്ടും റോ​ഡു​ക​ളി​ൽ ഇ​റ​ങ്ങു​ന്ന​ത്. ഇ​ന്നു മു​ത​ൽ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണു ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്കു ഒ​രു മു​ട്ടും വ​രി​ല്ലെ​ന്നു സ​ർ​ക്കാ​ർ ഉ​റ​പ്പി​ച്ചു പ​റ​യു​ന്പോ​ഴും സ​ർ​ക്കാ​രി​ന്‍റെ ത​ന്നെ പ​ച്ച​ക്ക​റി വി​ത​ര​ണ സ്ഥാ​പ​ന​മാ​യ ഹോ​ർ​ട്ടി​കോ​ർ​പ്പി​ൽ സാ​ധ​ന​ങ്ങ​ൾ കു​റ​വാ​ണെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട ്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഹോ​ർ​ട്ടി​കോ​ർ​പ്പി​ൽ ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി ല​ഭ്യ​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഒ​രാ​ഴ്ച ക​ണ​ക്കാ​ക്കി ആ​ളു​ക​ൾ പ​ച്ച​ക്ക​റി വാ​ങ്ങി​യ​തി​നാ​ലാ​ണ് ചെ​റി​യൊ​രു കു​റ​വു​ണ്ട ായ​തെ​ന്നാ​ണു അ​വി​ട​ത്തെ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.

ബേ​ക്ക​റി​ക​ളെ​ല്ലാം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നു സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ ജി​ല്ല​യി​ലെ മി​ക്ക ബേ​ക്ക​റി​ക​ളും അ​ട​ഞ്ഞു​കി​ട​ന്നു. ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​തെ തു​റ​ന്നു​വ​ച്ചി​ട്ട് എ​ന്തു ചെ​യാ​നെ​ന്ന ചോ​ദ്യ​മാ​ണു ഉ​ട​മ​ക​ൾ ചോ​ദി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഹോം ​ഡെ​ലി​വ​റി​യും പാ​ഴ്സ​ൽ സ​ർ​വീ​സും ന​ട​ത്തി​യി​രു​ന്ന സി​റ്റി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ചി​ല​ത് ഇ​ന്ന​ലെ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല. എ​ന്നാ​ൽ ഇ​ന്ന​ലെ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ക​മ്യൂ ണി​റ്റി കി​ച്ച​ൻ ആ​രം​ഭി​ച്ച​തു വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​ഴി​യു​ന്ന പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി.