ബൈ​ക്കി​ല്‍ ക​റ​ങ്ങി​യ യു​വാ​ക്ക​ളെ പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു
Thursday, March 26, 2020 10:58 PM IST
വെ​ള്ള​റ​ട: ലോ​ക്ക് ഒൗ​ട്ട് ലം​ഘി​ച്ച് ബൈ​ക്കു​ക​ളി​ല്‍ ക​റ​ങ്ങി​യ യു​വാ​ക്ക​ളെ ആ​ര്യ​ങ്കോ​ട് പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു. സി ​ഐ സ​ജീ​വ്, എ​സ് ഐ ​ബി​ജു​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. മു​ന്നാ​റ്റി​ന്‍ മു​ക്ക് ക​ള്ളി​ക്കാ​ട് തു​ട​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു പോ​കാ​നു​ള്ള ശ്ര​മാ​മാ​ണ് പോ​ലീ​സ് ത​ട​ഞ്ഞ​ത്.​ആ​ര്യ​ങ്കോ​ട് ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തു മേ​ഖ​ല​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി പോ​ലീ​സ് മു​ന്ന​റി​യി​പ്പു​ക​ള്‍ ന​ല്‍​കി​വ​രു​ന്നു. വാ​ഹ​ന​ങ്ങ​ളി​ല്‍ അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങി​യ​വ​ര്‍​ക്കെ​തി​രേ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി മു​പ്പ​തി​ലേ​റെ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഉ​ത്സ​വം മാ​റ്റി

പാ​ലോ​ട്: പ​ച്ച നെ​ടും​പ​റ​മ്പ് ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ 29 മു​ത​ൽ ഏ​പ്രി​ൽ ഏ​ഴു​വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഉ​ത്സ​വം മാ​റ്റി വ​ച്ച​താ​യി ഉ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി പ​ത്മാ​ല​യം മി​നി​ലാ​ൽ അ​റി​യി​ച്ചു .