ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് ക​മ്യൂ​ണി​റ്റി കി​ച്ച​ൺ​കൂ​ടി ആ​രം​ഭി​ച്ചു
Sunday, March 29, 2020 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ന്നു. വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം കൂ​ടു​ത​ൽ ആ​വ​ശ്യ​മാ​യി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​ള്ള​ക്ക​ട​വ്, ന​ന്ത​ൻ​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ ആ​രം​ഭി​ച്ചു.ഈ ​ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ 2000 പേ​ർ​ക്ക്ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത് ന​ൽ​കും.2451 പേ​ർ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ​വും, 3348 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും​ഇ​ന്ന​ലെ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. ഇ​തു​കൂ​ടാ​തെ​തി​രു​വ​ല്ലം, ശ്രീ​കാ​ര്യം, കു​ന്നു​കു​ഴി എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ളെ മു​ത​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ ആ​രം​ഭി​ക്കും. ഓ​രോ​ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന ചു​മ​ത​ല സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​ർ, വാ​ർ​ഡ്കൗ​ണ്‍​സി​ല​ർ​മാ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് ന​ൽ​കി.