ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ൽ തി​ര​ക്കൊ​ഴി​ഞ്ഞു
Sunday, March 29, 2020 12:05 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച് അ​ഞ്ചാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ൽ തി​ര​ക്കൊ​ഴി​ഞ്ഞു. അ​തേ​സ​മ​യം ഗ്രാ​മ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ൽ ന​ഗ​ര​ത്തി​ലേ​തു​പോ​ലെ തി​ര​ക്കൊ​ഴി​ഞ്ഞി​ല്ല. ഇ​ന്ന​ലെ സ​ർ​ക്കാ​രാ​ഫീ​സു​ക​ളും ബാ​ങ്കു​ക​ളും അ​വ​ധി​യാ​യി​രു​ന്നു. അ​വ​ശ്യ സ​ർ​വീ​സു​ക​ളി​ലേ​ക്കു​ള്ള ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ജോ​ലി​ക്കു പോ​കാ​ൻ നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. റോ​ഡി​ൽ തി​ര​ക്കൊ​ഴി​യാ​ൻ ഇ​തും കാ​ര​ണ​മാ​യി.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പോ​യി​ന്‍റു​ക​ളി​ലെ​ല്ലാം ഇ​ന്ന​ലെ​യും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​ർ​ന്നു. എ​വി​ടേ​ക്കാ​ണ് യാ​ത്ര​യെ​ന്നും എ​ന്താ​വ​ശ്യ​ത്തി​നാ​ണ് പോ​കു​ന്ന​തെ​ന്നും തി​ര​ക്കി​യ​ശേ​ഷം മാ​ത്ര​മേ റോ​ഡി​ലി​റ​ങ്ങി​യ​വ​രെ ക​ട​ത്തി​വി​ട്ടു​ള്ളൂ. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​തി​നേ​ക്കാ​ൾ വ​ള​രെ കു​റ​ച്ച് യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ചാ​ല ക​ന്പോ​ള​ത്തി​ൽ ആ​ളു കു​റ​ഞ്ഞ​തി​നാ​ൽ ക​ച്ച​വ​ടം കു​റ​വാ​യി​രു​ന്നു. പാ​ള​യം മാ​ർ​ക്ക​റ്റി​ലും കു​റ​ച്ചു​പേ​ർ മാ​ത്ര​മേ എ​ത്തി​യു​ള്ളൂ. പ​ച്ച​ക്ക​റി​യും കോ​ഴി​യി​റ​ച്ചി​യും ക​ന്പോ​ള​ങ്ങ​ളി​ലു​ണ്ട്. കോ​ഴി​യി​റ​ച്ചി വാ​ങ്ങാ​ൻ തീ​രെ ആ​ളി​ല്ല. എ​ന്നാ​ൽ വി​പ​ണി​യി​ൽ മ​ത്സ്യം എ​ത്തു​ന്നി​ല്ല.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​വും ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​വും തൈ​ക്കാ​ട് ആ​ശു​പ​ത്രി പ​രി​സ​ര​വും ആ​ളൊ​ഴി​ഞ്ഞ നി​ല​യി​ലാ​ണ്. ആ​യൂ​ർ​വേ​ദ കോ​ള​ജ് പ​രി​സ​രം വി​ജ​ന​മാ​യി കി​ട​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​മാ​യി യു​വാ​ക്ക​ൾ ക​റ​ങ്ങി​ന​ട​ക്കു​ന്നു​ണ്ട്.​തീ​ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന തി​ര​ക്കൊ​ഴി​ഞ്ഞു. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പോ​കു​ന്നി​ല്ല. ക​ന്പ വ​ല ഉ​പ​യോ​ഗി​ച്ച് ക​ട​ലി​ൽ കു​റ​ച്ചു​ദൂ​രം മാ​ത്രം പോ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്നു​ണ്ട്. കി​ട്ടു​ന്ന മ​ത്സ്യം അ​വി​ടെ ത​ന്നെ വി​റ്റു തീ​ർ​ക്കു​ക​യാ​ണ്.​വൈ​കു​ന്നേ​രം അ​ഞ്ചി​നു​ശേ​ഷം വ്യാ​പാ​രം പാ​ടി​ല്ലാ​ത്ത​തി​നാ​ൽ രാ​വി​ലെ മാ​ത്ര​മേ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്നു​ള്ളൂ.​ന​ഗ​ര​ത്തി​ലെ ച​ന്ത​ക​ളി​ലേ​ക്കൊ​ന്നും മ​ത്സ്യ​ക​ച്ച​വ​ട​ക്കാ​ർ പോ​കു​ന്നി​ല്ല.