അ​ക്ഷ​ര സാ​ന്ത്വ​ന​വു​മാ​യി ഭാ​വ​ന ഗ്ര​ന്ഥ​ശാ​ല
Sunday, March 29, 2020 12:06 AM IST
വെ​ള്ള​റ​ട: വീ​ട്ടി​ലി​രു​ന്ന് ടി​വി ക​ണ്ടും ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചും മ​ടു​ത്ത​വ​ർ​ക്ക് വാ​യ​ന​യു​ടെ ക​രു​ത​ലാ​യി ഭാ​വ​ന ഗ്ര​ന്ഥ​ശാ​ല അ​ക്ഷ​ര സാ​ന്ത്വ​ന​വു​മാ​യി എ​ത്തു​ന്നു. കോ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ഞ്ചാ​ത്ത​ല​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ നീ​രി​ഷ​ണ​ത്തി​ലു​ള്ള​വ​ര്‍​ക്കും സ്വ​യം നീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും പൂ​ഴ​നാ​ട് നീ​രാ​ഴി​കോ​ണം ഭാ​വ​ന ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ട്ടി​ലെ​ത്തി ഇ​ഷ്ട്ട പു​സ്ത​ക​ങ്ങ​ള്‍ ന​ല്‍​കു​ന്ന അ​ക്ഷ​ര സാ​ന്ത്വ​നം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യത്.