നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Sunday, March 29, 2020 12:06 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ സി ​ദി​വാ​ക​ര​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഈ ​ലോ​ക് ഡൗ​ൺ കാ​ല​ത്ത് ദി​വ​സ​വും ആ​ഹാ​രം പാ​കം ചെ​യ്ത് ക​ഴി​ക്കാ​ൻ പ​റ്റാ​ത്ത ജ​ന​ങ്ങ​ൾ​ക്ക് വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​കും വി​ധ​ത്തി​ൽ സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ഈ ​പ​ദ്ധ​തി നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ ന​ല്ല​രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പ്പും ത​ട​യു​ന്ന​തി​നാ​യി സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​മ്പാ​യ​ത്ത് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ ക​ട​യി​ലെ ബി​ല്ലു​മാ​യി പ​രി​ശോ​ധി​ച്ച് കൃ​ത്യ​ത വ​രു​ത്തി.​വി​വി​ധ പ​ഞ്ചാ​ത്തു​ക​ളി​ലാ​യി ഉ​ഷാ​കു​മാ​രി,സു​ജാ​ത,ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ,എം​എ​സ് അ​നി​ല,ലേ​ഖാ​വി​ക്ര​മ​ൻ,തു​ട​ങ്ങി​യ​വ​ർ എം​എ​ൽ​എ യോ​ടൊ​പ്പം പ​ങ്കെ​ടു​ത്തു.